നടന് ആര്. മാധവന്റെയും സരിത ബിര്ജെയുടെയും ഏകമകന് വേദാന്തിന്റെ 21 ാം പിറന്നാളാണിന്ന്. മകന് ആശംസകള്‍ നേര്‍ന്നുകൊണ്ട് അമ്മ സരിത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മകന്റെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും സന്തോഷനിമിഷങ്ങളും കോര്‍ത്തിണക്കിയ ഒരു മനോഹരമായ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു സരിത പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. വൈകാരികമായ കുറിപ്പും വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘ഞങ്ങളുടെ പ്രിയപ്പെട്ട വേദാന്തിന് 21 ാം ജന്മദിനാശംസകള്. ഒരു നീന്തല്‍ താരമെന്ന നിലയിലുളള നിന്റെ സമര്‍പ്പണവും നേട്ടങ്ങളും വിജയവും മാത്രമല്ല, നീ എക്കാലത്തും പുലര്‍ത്തിയിട്ടുളള മികച്ച വ്യക്തിത്വവും ഞങ്ങളെ ഏറെ അഭിമാനിതരാക്കുന്നു. ഈ നേട്ടങ്ങള്‍ക്കിടയിലും നീ വിനയമുള്ളവനും, നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവനും, ദയയുള്ളവനുമായി തുടരുന്നു. നിന്റെ കരുത്തും അച്ചടക്കവും നല്ല മനസ്സും ഞങ്ങളെ ദിവസവും പ്രചോദിപ്പിക്കുന്നു.
അതേ അഭിമാനത്തോടും ധൈര്യത്തോടും കൂടി നിന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ എപ്പോഴും സഞ്ചരിക്കാന്‍ നിനക്ക് കഴിയട്ടെ. വാക്കുകള്‍ക്കതീതമായി ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു,, നിന്റെ മാതാപിതാക്കളാകാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക ലഭിച്ച വലിയൊരു അനുഗ്രഹമാണ്. എന്നും പ്രകാശിച്ചു കൊണ്ടിരിക്കൂ, ഞങ്ങളുടെ ചാമ്പ്യന്‍! അമ്മയും അച്ഛനും എപ്പോഴും നിന്നെ സ്നേഹിക്കു’ എന്നായിരുന്നു സരിതയുടെ വാക്കുകള്‍.

1999 ജൂണ്‍ 6-നാണ് മാധവനും സരിതയും വിവാഹിതരായത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ അന്താരാഷ്ട്ര നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള വേദാന്ത്, നിരവധി മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. വേദാന്തിന്റെ നീന്തല്‍ കരിയറിന് മികച്ച പരിശീലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാധവന്റെ കുടുംബം ദുബായിലേക്ക് താമസം മാറിയിരുന്നു. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തിലാണ് വേദാന്ത് ഇപ്പോൾ.

Comments