
തിരുവനന്തപുരം: 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ എല്ഡിഎഫിനു നേട്ടം. യുഡിഎഫ് 10 സീറ്റിലും എൽഡിഎഫ് 9 സീറ്റിലും എൻഡിഎ 3 സീറ്റിലുമാണു വിജയിച്ചത്.ഒരിടത്ത് സ്വതന്ത്രൻ ജയിച്ചു. ആറിടത്ത് എൽഡിഎഫിന് അട്ടിമറി വിജയമാണ്. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്ഡുകള് ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കൽപക നഗര്, മുല്ലശ്ശേരിയിലെ പതിയാര് കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്ഡുകള് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.
നേരത്തേ 4 സീറ്റുണ്ടായിരുന്ന എല്ഡിഎഫിന് 5 സീറ്റ് അധികം നേടാനായി. 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് 10 സീറ്റിലേക്ക് ചുരുങ്ങി. ബിജെപി നാലില് നിന്ന് മൂന്ന് സീറ്റിലേയക്കൊതുങ്ങി. അതേസമയം സംസ്ഥാനത്ത് ഇന്നലെ നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉൾപ്പെടെ ആകെ 24416 വോട്ടർമാരാണ് വോട്ട് ചെയ്തത്. ഉപതിരഞ്ഞെടുപ്പില് 88 സ്ഥാനാർഥികളാണു ജനവിധി തേടിയത്.
ജില്ല, തദ്ദേശ സ്ഥാപനം, വിജയി എന്നീ ക്രമത്തിൽ
തിരുവനന്തപുരം :
മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ (എൽഡിഎഫ്)
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്(എൽഡിഎഫ്)
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ(എൽഡിഎഫ്)
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള (എൻഡിഎ)
കൊല്ലം
ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട്(എൽഡിഎഫ്)
പത്തനംതിട്ട
നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട (യുഡിഎഫ്)
ആലപ്പുഴ
വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാർ തെക്ക്(എൻഡിഎ)
കണ്ണൂർ
മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് (എൽഡിഎഫ്)
രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെൻട്രൽ (യുഡിഎഫ്)
മട്ടന്നൂർ മുനിസിപ്പൽ കൗൺസിൽ ടൗൺ (എൻഡിഎ)
മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം (യുഡിഎഫ്)
മലപ്പുറം
കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ചൂണ്ട (യുഡിഎഫ്)
കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ഈസ്റ്റ് വില്ലൂ
ഇടുക്കി
മൂന്നാർ ഗ്രാമപഞ്ചായത്തിലെ മൂലക്കട (യുഡിഎഫ്)
മൂന്നാർ ഗ്രാമപഞ്ചായത്തിലെ നടയാർ(യുഡിഎഫ്)
എറണാകുളം
എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി (യുഡിഎഫ്)
നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ കൽപ്പക നഗർ (എല്ഡിഎഫ്)
തൃശൂർ
മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാർക്കുളങ്ങര (എൽഡിഎഫ്)
പാലക്കാട്
ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിൽ മുതുകാട് (എൽഡിഎഫ്)
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോർത്ത് (എൽഡിഎഫ്)
എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് (സ്വതന്ത്രൻ)
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് (യുഡിഎഫ്)







Comments