
കൊല്ലം : ആറ്മാസമായി പെന്ഷന് കിട്ടാത്തതിനെ തുടര്‍ന്ന് ശാസ്താംകോട്ടയില്‍ വയോധിക ജീവനൊടുക്കി. വീട്ടില്‍ കടുത്ത സാമ്പാത്തിക പ്രതിസന്ധി ഉണ്ടെന്ന് മകള്‍ രേണുക പറഞ്ഞു.
അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍പ്പെട്ട ശാസ്താംകോട്ട കരിന്തോട്ടുവ സ്വദേശി ഓമന കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. അമ്മയക്കും അച്ഛനും അസുഖമുണ്ട്. വേറെ വരുമാനം ഇല്ല.
അമ്മ മരിക്കാനുളള കാരണം അറിയില്ലെന്നും രേണുക പറഞ്ഞു . എന്നാല്‍ പെന്ഷന് കിട്ടാത്തതുകൊണ്ടാണ് ആത്മഹത്യ എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ പറഞ്ഞു. വയോധികയുടെ മരണത്തെ പറ്റി ആരോപണങ്ങള്‍ ഊന്നിയച്ച മരണ വീട്ടില്‍ സിപിഐഎം -കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്ക്കയുണ്ടായി.






