
മലയാള സിനിമയുടെ അമ്മ എന്ന് കേൾക്കുമ്പോൾ ആദ്യം ആരാധകരുടെ മനസ്സിലേക്ക് വരുന്ന ഒരു മുഖമാണ് കവിയൂർ പൊന്നമ്മയുടേത്. ചുവന്ന വലിയ പൊട്ടും നെറ്റിയിൽ ചന്ദനക്കുറിയും നിറഞ്ഞ ചിരിയുമായി എപ്പോഴും കാണാറുള്ള മലയാള സിനിമയുടെ സ്വന്തം അമ്മ. കുറച്ച് അധികം നാളുകളായി കവിയൂർ പൊന്നമ്മയുടെ വിവരങ്ങൾ ഒന്നും ആരാധകർക്ക് ലഭ്യമായിരുന്നില്ല. ഇതിനിടയിൽ ആരും നോക്കാൻ ഇല്ലാതെ ഒറ്റപ്പെട്ട ജീവിതം കഴിയുകയാണ് എന്ന രീതിയിൽ ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
കുറച്ചുനാളുകൾക്ക് മുൻപ് സംവിധായകൻ ഷാജി കൈലാസിനും ഭാര്യ നടി ആനിക്കുമൊപ്പം കവിയൂർ പൊന്നമ്മയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രത്തിനൊപ്പം ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയല്ല എന്നും തന്റെ സഹോദരനും കുടുംബത്തിനും ഒപ്പമാണ് ഇപ്പോൾ ഉള്ളത് എന്നും കവിയൂർ പൊന്നമ്മ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കവിയൂർ പൊന്നമ്മയുടെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുകയാണ്. നടൻ ബൈജു സന്തോഷ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നടൻ ജഗദീഷും ബൈജുവും പൊന്നമ്മയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് ബൈജു പങ്കുവച്ചിരിക്കുന്നത്. പൊന്നമ്മ ചേച്ചിയോട് ഒപ്പം എന്ന ക്യാപ്ഷ്യനോടെ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകൾ ആണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുകയാണ്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രം വൈറൽ ആവുകയും ചെയ്തു.






