
പ്രശസ്തമായ ടേബിള്‍ മൗണ്ടന്റെ മുകളില്‍ നിന്നുളള വീഡിയോയുമായി നടി നദിയ മൊയ്തു. പര്‍വതത്തിന്റെ മുകളില്‍ വീശിയടിക്കുന്ന കാറ്റില്‍ മുടി ഒതുക്കാന്‍ കഷ്ടപ്പെടുന്ന നടിയെ വീഡിയോയില്‍ കാണാം.
ദക്ഷിണാഫ്രിക്കയിലെ കേപ് ഉപദ്വീപിലാണ് ടേബിള്‍ മൗണ്ടന്‍ അഥവാ ടാഫേല്ബെര്ഗ്. ഇതിന്റെ മുകള്‍ വശം ഒരു മേശ പോലെ പരന്നതായതിനാലാണ് ഈ പേര് ലഭിച്ചത്.
അവിടെ നിന്നുളള മറ്റ് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ദേശീയോദ്യാനമാണ് ടേബിള്‍ മൗണ്ടന്‍ നാഷണല്‍ പാര്‍ക്ക്. പ്രതിവര്‍ഷം നാലര ദശലകഷം ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണ് കണക്ക്.






