കൊല്‍ക്കൊത്ത: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ പശ്ചിമ ബംഗാളില്‍ കുടുംബവഴക്കുമെത്തും. ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ ഇത്തവണ മാറ്റുരയ്ക്കുന്നത് മുന്‍ ദമ്പതികള്‍. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുജാത മോണ്ടലും ബിജെപി സ്ഥാനാര്‍ത്ഥിയായി സൗമിത്ര ഖാനുമാണ് മത്സരിക്കുക. ബിഷ്ണുപുരില്‍ ബിജെപി നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണെങ്കിലും സുജാതയുടെ പേര് തൃണമൂല്‍ അവസാന ഘട്ടത്തിലാണ് പുറത്തുവിട്ടത്.
2021 മുതല്‍ ഇരുവരും അകന്നുകഴിയുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സുജാത തൃണമൂലിനൊപ്പം പ്രവര്‍ത്തിച്ചു. ഭാര്യ തൃണമൂല്ില് ചേര്‍ന്നതിനു പിന്നാലെ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നതായി സൗമിത്ര ഖാന് പ്രഖ്യാപിച്ചിരുന്നു.
2019ലെ ലേക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ് സൗമിത്രാ ഖാന് തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തിയത്. അന്ന് ഭാര്യ അദ്ദേഹത്തിനു വേണ്ടി പ്രചാരണത്തിനും ഇറങ്ങിയിരുന്നു.






