
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ സിനിമയായിരുന്നു അങ്കമാലി ഡയറീസ്. ഒരുപാട് പുതുമുഖങ്ങള്‍ അഭിനയിച്ച ആ ചിത്രത്തിലെ നായകനും നായികയുമെല്ലാം പുതുമുഖങ്ങള്‍ ആയിരുന്നു. പക്ഷേ തിയേറ്ററുകളില്‍ വമ്പന്‍ വിജയമായി മാറിയ ആ സിനിമ ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. അതിലെ നായകനും നായികയും ഇന്ന് മലയാളത്തില്‍ ഏറെ തിരക്കുള്ള താരങ്ങളായി മാറി കഴിഞ്ഞു.
അങ്കമാലി ഡയറീസില്‍ നായികയായി ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് അന്ന രാജന്. ഒരുപാട് സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും അന്ന വളരെ സജീവമാണ്. സിനിമകള്‍ ചെയ്തില്ലെങ്കിലും ഒരുപാട് ഉദ്ഘാടനങ്ങള്‍ ചെയ്യുന്ന ഒരു താരമാണ് അന്ന. ഹണി റോസിന് ശേഷം ആ മേഖലയില്‍ ഇത്ര സജീവമായ ഒരാളുണ്ടോ എന്നത് സംശയമാണ്. പലപ്പോഴും ഹണി റോസുമായിട്ടാണ് താരതമ്യം ചെയ്യുന്നത് പോലും.
പത്തില്‍ താഴെ സിനിമകള്‍ മാത്രമേ ഇതുവരെ അന്ന അഭിനയിച്ചിട്ടുള്ളൂ. പക്ഷേ താരത്തിനുള്ള ആരാധകര്‍ വളരെ കൂടുതലാണ്. 2022-ല്‍ പുറത്തിറങ്ങിയ തിരിമാലി എന്ന സിനിമയാണ് അന്നയുടെ അവസാനം റിലീസായത്. പിന്നീട് ഇതുവരെ അന്നയുടെ സിനിമകള്‍ ഇറങ്ങിയിട്ടില്ല. എങ്കിലും അന്നയെ മലയാളികള്‍ സോഷ്യല്‍ മീഡിയകളിലൂടെ കാണാറുണ്ട്. പലപ്പോഴും ഉദ്ഘാടനങ്ങള്‍ ചെയ്യുന്ന വീഡിയോസ് വൈറലാവാറുണ്ട്.
ഇപ്പോഴിതാ അന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ ചുരിദാര്‍ ധരിച്ച് സിമ്പിള്‍ ലുക്കിലാണ് അന്ന തിളങ്ങിയിട്ടുളളത്. പൊതുവേ സാരിയിലോ മോഡേണ്‍ വേഷങ്ങള്‍ ധരിച്ചോ ഗ്ലാമറസ് ലുക്കിലാണ് അന്ന തിളങ്ങാറുള്ളത്. പുതിയ ചിത്രങ്ങളില്‍ അന്നയ്ക്ക് വിനി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇത്തരം വേഷങ്ങളാണ് ചേച്ചിക്ക് ചേരുന്നതെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.






