
കൊച്ചി : എറണാകുളത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ജീവനുളള പുഴുവിനെ ലഭിച്ചെന്ന് പരാതി. പത്തടിപ്പാലത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ജീവനുളള പുഴുവിനെ ലഭിച്ചത്.
ഇന്നലെ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ പുഴുവിനെ ലഭിച്ചവര്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ പരാതി നല്കി. ഭക്ഷണത്തില്‍ പുഴു ഇഴയുന്നതിന്റെ് വീഡിയോ ഭക്ഷണംകഴിച്ചവർ പകർത്തി. തുടർന്ന് ഭക്ഷണം ഹോട്ടൽ ജീവനക്കാർ എടുത്തുകൊണ്ടുപോയി. മുട്ടക്കറിയിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്.
സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനും കളമശേരി മുൻസിപാലിറ്റിയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഹോട്ടലിനെതിരെ തുടർനടപടികൾ ഉണ്ടാകുമെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചിരിക്കുന്നത്.






