ബീജാപൂര്‍: ഛത്തീസ്ഗഡ്ഡിലെ ബീജാപൂര്‍ ജില്ലയില്‍ നാല് നക്സലുകളെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന് പോലീസ്. ചൊവ്വാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ലെന്ദ്ര ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ജില്ലാ റിസര്‍വ് ഗ്രൂപ്പ്, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, കോബ്രാ, സിആര്‍പിഎഫ് സംഘം സംയുക്തമായി നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
കൊല്ലപ്പെട്ട നാലു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരു ലൈറ്റ് മെഷീന് ഗണ്‍, ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, മറ്റ് ആയുധങ്ങളും പിടിച്ചെടുത്തുവെന്നും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.






