
ന്യൂഡല്‍ഹി; സ്റ്റാസില്‍ പുതിയ അപ്ഡേറ്റ് കൊണ്ടുവരാനായ ഒരുങ്ങിയിരിക്കുകയാണ് വാട്സആപ്പ് .പുതിയ അപ്ഡേറ്റില്‍ കൊണ്ടുവരുന്നത് സ്റ്റാസില്‍ സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യുന്ന ഫീച്ചറാണ്. നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ് ഫീച്ചര്‍.
നിങ്ങള്‍ മെന്‍ഷന്‍ ചെയ്യുന്നസുഹൃത്തിന് സ്റ്റാറ്റസ് സംബന്ധിച്ച അറിയിപ്പെത്തും. സ്റ്റാറ്റസില്‍ ആരെയാണോ മെന്‍ഷന്‍ ചെയ്യുന്നത് ആ വ്യക്തിക്ക് മാത്രമാണ് ഇക്കാര്യം അറിയാന്‍ കഴിയുകയുള്ളൂ. ഈ അപ്ഡേറ്റിലൂടെ ലക്ഷ്യമാക്കുന്നത് നിങ്ങള്‍ സ്റ്റാറ്റസ് കാണണമെന്ന് ആഗ്രഹിക്കുന്ന സുഹൃത്തിന് പ്രത്യേകമായ പരിഗണന നല്‍കുകയാണ്.പ്രധാനമായോ അല്ലെങ്കില്‍ പ്രത്യേക അവസരത്തിലോ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോള്‍ പുതിയ അപ്ഡേറ്റ് കൂടുതല്‍ ഗുണം ചെയ്യും.






