
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 17 കാരിയായ പെൺകുട്ടിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ വിവാഹം നടന്നത് മൂന്ന് മാസം മുമ്പായിരുന്നു. സംഭവത്തിൽ ഭർത്താവിനെയും ഭര്‍ത്യമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഭർതൃ മാതാവിൽ നിന്ന് പെൺകുട്ടിക്ക് നിരന്തരം ഉപദ്രവം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് ഭർത്താവിനെയും അമ്മായിയമ്മയെയും അറസ്റ്റ് ചെയ്തു. പോലീസ് ഇവർക്കെതിരെ സ്ത്രീധന മരണത്തിനും ശൈശവ വിവാഹത്തിനും കേസെടുത്തിട്ടുണ്ട്. പൂനെയിലെ ഹിൻജെവാഡി സ്വദേശിയാണ് പെൺകുട്ടി.






