
ബിഗ് ബോസ് മലയാളം സീസണുകള്‍ എന്നും വാര്‍ത്തകളിലും ട്രോളുകളിലും വിമര്‍ശനങ്ങളിലുമൊക്കെ ഇടം പിടിക്കാറുള്ളതാണ്. അതിന്റെ ഓരോ സീസണുകളും എന്തെങ്കിലും വിവാദങ്ങളും വിമര്‍ശനങ്ങളും നേരിടാറുണ്ട്. സീസണ് 6 നെക്കുറിച്ചു പറയുകയാണെങ്കില്‍ തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ് അതിന്റെ ഓരോ എപ്പിസോഡുകളും. സോഷ്യല്‍മീഡിയയില്‍ എങ്ങും ചർച്ചാ വിഷയമാണിത്. മിക്ക മത്സരാര്‍ത്ഥികളും നിശിതമായ വിമര്‍ശനങ്ങളും നേരിടുന്നത്. സംസ്കാരങ്ങളും സഭ്യതയുമൊക്കെ മറന്നാണ് പല മത്സരാര്‍ത്ഥികളുടെയും പെരുമാറ്റമെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നത്. പതിനാലാണ് പേരാണ് ഹൗസിലിപ്പോള് കപ്പിനായി മത്സരിക്കുന്നത്.
മൂന്ന് എവിക്ഷന് പുറമെ റോക്കി ഫിസിക്കല്‍ അസാള്‍ട്ടിന്റെ പേരില്‍ പുറത്തായതിനാലും സിജോ സർജറിക്കായി മാറി നില്‍ക്കുന്നതിലും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അഞ്ചുപേർ ഹൗസില്‍ നിന്നും പുറത്ത് പോയി. ഈ സീസണ് ആരംഭിച്ചശേഷം ഏറ്റവും കൂടുതല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ടുപേരാണ് ഗബ്രിയും ജാസ്മിനും. ഇരുവരും കോമ്പോ ആരംഭിച്ചശേഷമാണ് ഹേറ്റേഴ്സ് കൂടിയത്. ജാസ്മിന് പിതാവിന്റെ ഫോണ്‍ കോള്‍ വന്നശേഷം ഇരുവരും തമ്മില്‍ രണ്ടുദിവസത്തേക്ക് അകലം പാലിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ടുപേരും തുടക്കത്തില്‍ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് മുന്നോട്ട് പോകുന്നത്.
ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകരില്‍ ഒരാളാണ് നടനും ബീന ആന്റണിയുടെ ഭർത്താവുമായ മനോജ് കുമാർ. ഇപ്പോഴിതാ ബിഗ് ബോസ് സീസണ് 6 കാണുമ്പോള്‍ തന്നെ കാർക്കിച്ച് തുപ്പാൻ തോന്നുന്ന ചേഷ്ഠകളാണ് ഗബ്രി ഹൗസില്‍ കാണിക്കുന്നതെന്നും ജാസ്മിനെന്ന പേര് പോലും താൻ വെറുത്തുവെന്നും മനോജ് സ്വന്തം യുട്യൂബ് ചാനലിലൂടെ പറയുകയാണ്.
‘‘കാണുമ്പോള്‍ തന്നെ കാർക്കിച്ച് തുപ്പാൻ തോന്നുന്ന ചേഷ്ഠകള്‍ കാണിക്കുന്ന കബ്രി അല്ലെങ്കില്‍ കടിബ്രി അങ്ങനെയാണ് എനിക്ക് അയാളെ പറ്റി പറയാൻ തോന്നുന്നത്. കടിയെന്ന് പറയുന്നത് പുള്ളിക്ക് മാറ്റാൻ പറ്റുന്നില്ല. പുള്ളിയുടെ പല്ലിന് ദന്തകാമാവേശ രോഗമാണ്. ഇതിന് ഒരു മരുന്നേയുള്ളൂ... പുള്ളിക്ക് പോത്തുംകാല് മേടിച്ച് കൊടുക്കുക. അത് കടിച്ച് ആ രോഗം മാറ്റട്ടെ.
കാരണം എപ്പോഴും ഈ മുല്ലപ്പൂവിന്റെ ചുവട്ടില്‍ ഇങ്ങനെ കിടക്കുകയല്ലേ... സീസണ് ഫോറിലെ ജാസ്മിൻ മൂസയ്ക്ക് ഡബിള്‍ സല്യൂട്ട് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജാസ്മിൻ അന്ന് എനിക്ക് നിങ്ങളോട് വിദ്വേഷമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അത് മാറി. കാരണം നിങ്ങളൊക്കെ എന്ത് നല്ല വ്യക്തിത്വമാണ്. ജാസ്മിൻ മൂസ എന്ന നാമദേയമുള്ളതുകൊണ്ട് ഞാൻ നാമത്തെ വെറുക്കുന്നില്ല. വേറെയുള്ള ചില നാമങ്ങളെ വെറുക്കുന്നു, അറയ്ക്കുന്നു.'
കാരണം ഒരു ഗെയിം ജയിപ്പിക്കാൻ വേണ്ടി ഇത്രയും വെറുപ്പിക്കുമോ ഒരു മനുഷ്യൻ. ഞാൻ മുമ്പ് പറഞ്ഞില്ലേ... ജാസ്മിന്റെ പിതാവ് ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുണ്ടാകും. ജന്മം നല്കിയ സ്ത്രീയെ മുൻനിർത്തി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോള്‍ ബിഗ് ബോസിന് വഴങ്ങാൻ പറ്റാതെയായി.'
ഇനിയുള്ള സീസണുകളില്‍ ഇത്തരത്തില്‍ മത്സരാർത്ഥികളെ മാതാപിതാക്കള്‍ക്ക് വിളിച്ച് സംസാരിക്കാൻ അവസരം ബിഗ് ബോസ് നല്‍കില്ല. അതിനും അവർ എഗ്രിമെന്റ് വെച്ചേക്കും. നിങ്ങളുടെ ഒന്നും കാര്യത്തില്‍ ഒന്നും പറയാനില്ല. കാരണം യേശുക്രിസ്തുവിന്റെ മുഖവും കാമപിശാസിന്റെ മനസുമുള്ള ആ ജന്തു (ഗബ്രി)യേയും വെറുപ്പാണ്. പിന്നെ മുല്ലപ്പൂവിനെയും (ജാസ്മിൻ) ഇഷ്ടമല്ല. ഇനി മുലപ്പൂ ആവശ്യപ്പെടരുതെന്ന് എന്റെ ഭാര്യയോട് ഞാൻ പറഞ്ഞിട്ടുണ്ട്. യഥാർത്ഥ മുല്ലൂവിനെ വരെ വെറുത്തുപോയി.
ഹൗസിലെ മറ്റുള്ള മത്സരാർത്ഥികളെ കുറിച്ചും മനോജ് തന്റെ അഭിപ്രായം വെളിപ്പെടുത്തി. ‘ജയിക്കാൻ വേണ്ടി എന്ത് കളിയും കളിക്കുന്ന വെറും വേസ്റ്റുകളാണ്. രണ്ടോ, മൂന്നോ ശതമാനം ഒഴിച്ചാല്‍ മറ്റെല്ലാം വെറും വേസ്റ്റുകള്‍. അതുപോലെ മറ്റൊരാളുണ്ട് മേക്കപ്പെന്നും പറഞ്ഞ് ഭയങ്കര സംഭവമായി നടക്കുന്ന പെണ്ണുമ്പിള്ള.
നാദിറ നിന്റെ ഓക്കെ മഹത്വം ഇപ്പോഴാണ് ആലോചിക്കുന്നത്. നീ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഞാൻ വലിയ സംഭവമാണ് ഞാൻ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യും എന്നെ തള്ളമറിച്ച് ഇവരൊക്കെ എന്താണ് ഉദ്ദേശിക്കുന്നത്. ഹൗസില്‍ എല്ലാവരും തുല്യരാണ്. വ്യക്തിത്വമില്ലാത്തവരുടെ അട്ടർവേസ്റ്റ് സീസണാണ് ഇപ്പോള്‍ നടക്കുന്നത്....’’ മനോജ് പറഞ്ഞു. പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചുമുള്ള ഓര്‍മ്മയില്‍ വസന്തം സൃഷ്ടിക്കുന്ന പഴയ പാട്ടുകള്‍ പാടിയാണ് മനോജ് പലതും വിവരിക്കുന്നത്.






