
ബംഗലുരു: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന പ്രധാന റെയ്ഡുകളില് ഒന്നില്‍ 5.60 കോടി രൂപയും മൂന്ന് കിലോ സ്വര്‍ണ്ണവും 103 കിലോ വെള്ളിയും 68 വെള്ളിക്കട്ടകളും കര്ണാടകാപോലീസ് പിടിച്ചെടുത്തു. കര്‍ണാടകയിലെ ഖനനമേഖലയായ ബെല്ലാരിയില്‍ ഒരു ജ്വല്ലറിഷോപ്പ് ഉടമയുടെ വീട്ടിലായിരുന്നു റെയ്ഡ് നടത്തിയത്. ഇതില്‍ 5.6 കോടിരൂപ പണമായി തന്നെ കണ്ടെത്തുകയായിരുന്നു.
സ്വര്‍ണ്ണവും വെള്ളിയുമായി 7.60 കോടി വിലമതിക്കുന്ന പണ്ടങ്ങളുമാണ് കണ്ടെത്തിയത്. ജ്വല്ലറി ഉടമയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്തുവരികയാണ്്. ഹവാല ബന്ധത്തിന് സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുകയും കര്‍ണാടക പോലീസ് ആക്ട് സെക്ഷന്‍ 98 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്താന്‍ കൂട്ടാക്കിയത്.






