ചെന്നൈ; ചെന്നൈ സൂപ്പര്‍ കിങ്സില്‍ ഓള് റൗണ്ടര്‍ രവിന്ദ്ര ജഡേജയ്ക്ക് നേട്ടം. ഐപിഎല്ലില്‍ നൂറ് ക്യാച്ചുകള്‍ എടുത്ത താരങ്ങളുടെ പട്ടികയിലാണ് താരം ഇടം സ്വന്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്ക്കെതിരെ രണ്ട് ക്യാച്ച് നേടിയതോടെയാണ് ഈ നേട്ടം കുറിച്ചത്.
ഇതിന് മുന്‍പ് ഐപിഎല്ലില്‍ നൂറ് ക്യാച്ച് നേടിയത് വിരാട് കോലിയും രോഹിത് ശര്‍മ്മ തുടങ്ങിയവരാണ്.
രണ്ടു ക്യാച്ചിന് പുറമേ മൂന്ന് വിക്കറ്റുകള്‍ കൂടി നേടി കൊല്‍ക്കത്തയെ കുറഞ്ഞ സ്കോറില്‍ തളച്ചതില്‍ നിര്‍ണായക പങ്കാണ് ജഡേജ വഹിച്ചത്. കൊല്‍ക്കത്ത നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ട് ഔട്ടായി. ജഡേജ എടുത്ത ക്യാച്ചാണ് ഫിലിപ്പിന് കൂടാരത്തിലേക്കുള്ള വഴി കാണിച്ച് കൊടുത്തത്. 20-ാമത്തെ ഓവറിലാണ് ജഡേജയുടെ രണ്ടാമത്തെ ക്യാച്ച്. ഇതോടെയാണ് നൂറ് ക്യാച്ച് ക്ലബില്‍ ജഡേജ ഇടംപിടിച്ചത്.






