
കൊച്ചി : വിവാദ ചിത്രം ' ദ കേരള സോറ്ററി ' പ്രദര്‍ശിപ്പിക്കാനുളള ഇടുക്കി , താമരശ്ശേരി അതിരൂപകളുടെ നടപടിയില്‍ വിമര്‍ശനവുമായി യാക്കോഭായ സഭ നിരണം ഭദ്രസനാധിപന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് .സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടത് സ്നേഹത്തിന്റെ് കഥകളല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നിരവധി പേരാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിന് പിന്തുണയുമായെത്തിയിരിക്കുന്നത്. വിവേകത്തിന്റെയും ആര്‍ജ്ജവത്തിന്റെയും ശബ്ദത്തിന് കേരളീയ പൊതുസമൂഹത്തിന്റെ നന്ദിയെന്നാണ് വി ടി ബല്‍റാം പോസ്റ്റിന് മറുപടിയായി കുറിച്ചത്.
കുട്ടികള്‍ക്കുള്ള ബോധവത്കരണമെന്ന വാദവുമായാണ് അതിരൂപതകള്‍ വിവാദ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇടുക്കി അതിരൂപതയുടെ കീഴില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല്‍ വിവാദ ചിത്രം പ്രദര്‍ശിപ്പിക്കും.






