
ചെന്നൈ; എം എസ് ധോണി അന്താരാഷട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചട്ടും വളരെ അധികം ആരാധകരുള്ള വ്യക്തിയാണ്. ഇന്നലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേവ്സിനെതിരെ ചെന്നൈയുടെ മത്സരത്തിലും അത് കണാന്‍ സാധിച്ചു. ധോണി ബാറ്റിങ്ങിനായി ഇറങ്ങിയപ്പോള്‍ ആരാധക കൂട്ടം താരത്തിനായി ആര്‍പ്പ് വിളിച്ചു.എന്നാാല്‍ അതിന് പിന്നില്‍ രസകരമായ മറ്റൊരു സംഭവം കൂടിയുണ്ട്.
17 ാം ഓവറില്‍ ശിവം ദുബെ പുറത്തായതിന് ശേഷമാണ് ക്രീസിലേക്ക് ധോണി എത്തുന്നത്. ഉടനെ ആരാധകരെ കബളിപ്പിക്കുന്നതിനായി ജഡേജ ഒരു പണി ഒപ്പിച്ചു.
മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത 137 റണ്‍സ് വിജയലക്ഷ്യമാണ് മൂന്നോട്ടുവച്ചത്. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ചെന്നൈ 14 പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈക്ക് മൂന്ന് ജയമാണുള്ളത്. രണ്ട് തോല്‍വിയും. നിലവില്‍ ആറ് പോയിന്റുമായി നാലാമതാണ് ചെന്നൈ. സീസണില്‍ ആദ്യ തോല്‍വിയേറ്റുവാങ്ങിയ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്താണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത ആദ്യ മൂന്നിലും ജയിച്ചിരുന്നു. നിലവില്‍ തോല്‍വി അറിയാത്ത ഒരേയൊരു ടീം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് മാത്രമാണ്. ഒന്നാമതുള്ള രാജസ്ഥാന് നാല് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്.






