
തൃശൂര്‍: വിവാദ സിനിമ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. തൃശൂരില്‍ കെ. മുരളീധരന്റെ സ്ഥാനാര്‍ഥി പര്യടനപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഏതാണ് സ്വീകരിക്കേണ്ടതെന്ന് ജനങ്ങള്‍ക്കറിയാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം ചിലരുടെ ആഗ്രഹമാണ്. അവരതില്‍ ആനന്ദം കണ്ടെത്തട്ടേയെന്നും മാദ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ എല്ലാ ആഗ്രഹങ്ങളും നടപ്പാകില്ല. തന്റെ പിതാവ് കാണിച്ചുതന്ന വഴിയിലൂടെയായിരിക്കും തന്റെ സഞ്ചാരം.
കെ. മുരളീധരനാണ് ഇത്തവണ തൃശൂരെടുക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരെടുക്കുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം നടക്കാത്ത ആഗ്രഹം മാത്രമാണ്. ഓരോരുത്തര്‍ക്കും ആഗ്രഹം കാണും. അതെല്ലാം നടപ്പാകണമെന്നില്ലല്ലോയെന്ന് ചാമ്ടി ഉമ്മന്‍ ചോദിച്ചു.






