ഖത്തറില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏപ്രില്‍ 11 വ്യാഴാഴ്ച മുതല്‍ വാരാന്ത്യം വരെയാണ് മഴയ്ക്ക് സാധ്യത .
അന്തരീക്ഷം വ്യാഴാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ തോതില്‍ മഴയും ഇടിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം വെള്ളിയാഴ്ച ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാകുമെന്നും അറിയിപ്പില്‍ പറയുന്നു.
മൂന്ന് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 5-15 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാം. ഇത് 25 കിലോമീറ്റര്‍ വേഗതയില്‍ വരെയെത്താം. തിരമാലകള്‍ രണ്ട് മുതല്‍ നാല് അടി വരെ ഉയരാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.

Comments