
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് അര്‍ച്ചന സുശീലന്. നെഗറ്റീവ് റോളുകളില്‍ തിളങ്ങി നിന്ന അര്‍ച്ചന ബിഗ് ബോസ് റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. കൂടാതെ നല്ലൊരു ഡാന്‍സര്‍ കൂടിയാണ് താരം.
ഗ്ലോറിയ എന്ന കഥാപാത്രത്തിലൂടെയായിരുന്നു അര്‍ച്ചന ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. കിരണ്‍ ടിവിയില്‍ നാഷിനൊപ്പം അവതാരകയായെത്തിയാണ് അര്‍ച്ചന തന്റെ കരിയര്‍ തുടങ്ങുന്നത്. മലയാളം കൊഞ്ചി കൊഞ്ചി സംസാരിക്കുന്ന അര്‍ച്ചനയെ അന്നേ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.
അമേരിക്കന്‍ മലയാളി പ്രവീണുമായുളള വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത അര്‍ച്ചനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
വിഷു ആഘോഷത്തിന്റെ ചിത്രങ്ങളാണ് അര്‍ച്ചന പങ്കുവെച്ചിരിക്കുന്നത്. മകന്റെ ആദ്യത്തെ വിഷു എന്ന ക്യാപ്ഷനാണ് താരം നല്‍കിയിരിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ സ്നേഹമറിയിച്ചെത്തുന്നത്.






