
അടുത്തിടെ നടി പരിണീതി ചോപ്ര സോഷ്യല്‍ മീഡിയയില്‍ കുറച്ച് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇംതിയാസ് അലി സംവിധാനം ചെയ്ത അമര്‍ സിങ് ചംകീല എന്ന ചിത്രത്തിന്റെ പ്രെമോഷനിടേയും ഷൂട്ടിങ്ങിനിടേയും എടുത്ത ചിത്രങ്ങളായിരുന്നു അത്.
ഏറെ രൂപമാറ്റം വന്ന പരിണീതിയാണ് ആ ചിത്രങ്ങളിലുണ്ടായിരുന്നത്. പ്രെമോഷന് ഏറെ അയവുളള കാഫ്താനായിരുന്നു താരം ധരിച്ചിരുന്നതും. ഇതോടെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിറശയ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.
പരിണീതി ഗര്‍ഭിണിയാണെന്നും പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നും ആരാധകര്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചു. ബോട്ടോക്സ് ശസ്ത്രക്രിയക്കിടെ അബദ്ധം സംഭവിച്ചതാണെന്ന് വരെ അഭ്യൂഹങ്ങളുണ്ടായി.
ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അമര്‍ സിങ് ചാംകീല എന്ന ചിത്രത്തിനായി താന്‍ വരുത്തിയ രൂപമാറ്റമാണ് ഇതെന്നും കഥാപാത്രത്തിനായി 16 കിലോ ഭാരം കൂട്ടിയെന്നും താരം വ്യക്തമാക്കി.
20 കിലോ കൂട്ടണമെന്നാണ് ഇംതിയാസ് സാര്‍ എന്നോട് പറഞ്ഞിരുന്നത്. മേക്കപ്പ് കുറവായിരിക്കുമെന്നും ഏറ്റവും ഭംഗിയില്ലാത്ത രൂപത്തിലാണ് ഈ സിനിമയില്‍ ഞാനുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രത്തിനായി ഞാന്‍ എന്തും ചെയ്യാന്‍ തയ്യാറായിരഒന്നു. ബാക്കിയെല്ലാ കാര്യങ്ങളും മറന്നു. ഭാരം കൂടിയതിനാല്‍ എനിക്ക് മറ്റ് പല അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ അവാര്‍ഡ് ഷോകളുടെ റെഡ് കാര്‍പറ്റില്‍ വരാറില്ല. ബ്രാന്‍ഡ് ഷൂട്ടുകള്‍ ചെയ്തിട്ടും കുറച്ച് കാലമായി. പക്ഷേ ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. വിദ്യ ബാലന് ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിനായും ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നു.
ഹോളിവുഡില്‍ പോലും അഭിനേതാക്കള്‍ രൂപമാറ്റം വരുത്താറുണ്ട്. ഞാനും അതുപോലെ ഒരു നടിയാണ്. ആളുകള്‍ക്ക് അത് മനസിലാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു-ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പരിണീതി വ്യക്തമാക്കി.






