
സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീല എന്ന സിനിമയില്‍ ആദ്യം നായികയാവേണ്ടിയിരുന്നത് കരീന കപൂര്‍ ആയിരുന്നുവെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുന്നെയാണ് നടി സിനിമയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. പിന്നീട് ചിത്രത്തിലേക്ക് ദീപിക പദുകോണ്‍ നായികയായി എത്തുകയായിരുന്നു.
ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും പ്രണയത്തിലാകുന്നത്. എന്നാല്‍ ആ സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയാതിരുന്നതിനെക്കുറിച്ച് ഇപ്പോള്‍ കരീന പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താന്‍ വിധിയില്‍ വിശ്വസിക്കുന്നത് ഇതുകൊണ്ടാണ് എന്ന് പറയുകയാണ് നടി.
ആ സിനിമയില്‍ നിന്നും താന്‍ പുറത്തായതിന് ഇരുവരും തന്നോട് നന്ദി പറയണം. ഇരുവരുടെയും പ്രണയത്തിന് കാരണക്കാരി ഒരു തരത്തില്‍ താന്‍ ആണെന്നാണ് കരീന കപൂര്‍ പറയുന്നത്. ബിബിസി ഏഷ്യന്‍ നെറ്റ്വര്ക്കില് പുതിയ സിനിമ സിങ്കം എഗൈന്റെ പ്രൊമോഷന് ദീപിക, രണ്‍വീര്‍ സിംഗ്, ടൈഗര്‍ ഷ്രോഫ്, അര്ജുന് കപൂര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് രാമലീലയെക്കുറിച്ചും സംസാരിച്ചത്.
'ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. നിങ്ങളുടെ സംഭവിക്കാന്‍ വിധിക്കപ്പെട്ടതെല്ലാം സംഭവിച്ചിരിക്കും. എല്ലാം നമ്മുടെ ജാതകത്തില്‍ എഴുതിയിട്ടുണ്ടാകും. അതുപോലെ തന്നെ എല്ലാ കാര്യങ്ങളും നമുക്ക് വിധിക്കപ്പെട്ടതുമല്ല,' എന്നാണ് കരീന കപൂര്‍ പറഞ്ഞത്. താന്‍ ടൈമിങ്ങില്‍ വിശ്വസിക്കുന്ന ആളാണെന്നും താന്‍ ശക്തമായി തന്നെ വിധിയില്‍ വിശ്വസിക്കുന്നുവെന്നും കരീന കപൂര്‍ പറഞ്ഞു.
മുന്‍പ് ദേവ്ദാസില്‍ ഐശ്വര്യ റായിയെ അഭിനയിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഇനി സഞ്ജയ് ലീല ബന്‍സാലി സിനിമകളില്‍ അഭിനയിക്കില്ലെന്ന് കരീന നേരത്തെ പറഞ്ഞിരുന്നു. ഫിലിം ഫെയറിനോടായിരുന്നു കരീന കപൂറിന്റെ പരാമര്‍ശം. ഞാന്‍ ഒരിക്കലും അഭിനയിക്കില്ല. അദ്ദേഹം എന്നോട് ചെയ്തത് തെറ്റാണ്.
അദ്ദേഹം എന്നെ ദേവ്ദാസിലേക്ക് സ്ക്രീന്‍ ടെസ്റ്റ് ചെയ്തു. എന്നിട്ട് എനിക്ക് ടോക്കണായി പൈസയും തന്നു. എന്നിട്ട് മറ്റൊരാളെ എടുത്തു. അത് തെറ്റാണ്. എനിക്ക് അത് വേദനയുണ്ടാക്കി. കാരണം അന്ന് ഞാന്‍ എന്റെ കരിയറിന്റെ തുടക്ക കാലത്താണ്. എന്നെ അദ്ദേഹം ഒഴിവാക്കിയ സമയത്ത് തന്നെ ഞാന്‍ യാദേന്‍ എന്ന സിനിമയില്‍ ജോയിന്‍ ചെയ്തു. സഞ്ജയ് എന്നെ ഒഴിവാക്കി. എനിക്ക് ജോലി ഇല്ലാതിരുന്നാല്‍ പോലും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യില്ല എന്നാണ് കരീന കപൂര്‍ പറഞ്ഞത്.
ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും പ്രണയത്തിലാകുന്നത് രാംലീലയുടെ സെറ്റിലാണ്. 2012ല്‍ പ്രണയം തുടങ്ങിയെങ്കിലും ആറ് വര്‍ഷത്തോളം ഡേറ്റ് ചെയ്താണ് ഇരുവരും വിവാഹിതരായത്. 2018 നവംബര്‍ 15നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിക്കുകയാണെന്ന് ഇരുവരും പ്രഖ്യാപിക്കുന്നതിന് കുറച്ചടുത്ത് വരെ ഇരുവരും തങ്ങളുട പ്രണയത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നില്ല. ഡിപ്രഷനിലൂടെ ഒക്കെ കടന്നുപോയിരുന്ന സമയത്ത് ദീപികയ്ക്ക് ഒപ്പം നിന്നിരുന്നത് രണ്‍വീര്‍ സിംഗ് ആയിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരുപ്പിലാണ് താര ജോഡികള്‍.






