
കഴിഞ്ഞ ജനുവരിയിലാണ് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനും ഫിറ്റ്നസ് ട്രെയ്നര്‍ നൂപുര്‍ ശിഖാരേയും വിവാഹിതരായത്. ജയ്പുരില്‍ നടന്ന വിവാഹാഘോഷങ്ങള്‍ക്ക് ശേഷം ഇരുവരും മധുവിധു ആഘോഷിക്കാന്‍ ഇന്‍ഡൊനീഷ്യയില്‍ പോയിരുന്നു.
ഇപ്പോഴിതാ താന മാനസികമായി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇറ. ഏകാന്തത, നിസ്സഹായത എന്നിവയോടുളള തന്റെ ഭയത്തെക്കുറിച്ചാണ് ഇറ സംസാരിക്കുന്നത്.
അക്രമം, രോഗം തുടങ്ങിയ ലോകത്തെ എല്ലാ മോശം കാര്യങ്ങളോടും തനിക്ക് പേടിതോന്നുന്നുവെന്നും സ്വയം നഷ്ടപ്പെടുമോയെന്നും മുറിവേല്ക്കപ്പെടുമോയെന്നുമുളള ഭയത്തിലാണ് താന്‍ ജീവിക്കുന്നതെന്നും ഇറ കുറിപ്പില്‍ പറയുന്നു.
എല്ലാ ദിവസവും ഞാന്‍ ഇതുപോലെയല്ല , ഞാന്‍ ജോലി ചെയ്യുന്നതും ചിരിക്കുന്നതും സന്തോഷിക്കുന്നതുമെല്ലാം നിങ്ങള്‍ കാണുന്നുണ്ടാകും എന്നാല്‍ എന്നെ ഭയം വേട്ടയാടുമ്പോള്‍ ഞാന്‍ അശക്തയായിപ്പോകുന്നു ഇറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഞാന്‍ ആശങ്കയിലും ഉത്കണ്ഠയിലും നഷ്ടപ്പെടുമ്പോള്‍ എന്നെ കണ്ടെത്താന്‍ ആശ്വസിപ്പിക്കാന്‍ കഴിവുളള ആളുകള്‍ എനിക്ക് ചുറ്റുമുണ്ടെന്ന കാര്യം ഞാന്‍ മറന്നുപോകുന്നു. ഞാന്‍ മുറപ്പെട്ടാല് എന്നെ പരിപാലിക്കൂ ഞാന്‍ കഴിവുളള ശക്തയായ ഒരു വ്യക്തിണെന്ന കാര്യം മറന്നുപോയ കാര്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ഒരു വ്യക്തിയോ പാട്ടോ സിനിമയോ ഉണ്ടെന്നുളളതാണ് ഈ ഭയത്തെ മറികടക്കാനുളള ക്ഷമയും പ്രതീക്ഷയും തനിക്ക് സമ്മാനിക്കുന്നതെന്നും ഇറ പറയുന്നു.
ഇതിന് താഴെ ഇറയെ ആശ്വസിപ്പിച്ച് നിരവധി കമന്റുകളാണെത്തുന്നത്. ഞാന്‍ ഇവിടെയില്ലേ പിന്നെന്തിനാണ് പേടിക്കുന്നത് ഉമ്മ എന്നാണ് ഭര്‍ത്താവ് നൂപുര്‍ കുറിച്ചത്.






