
ഷാര്ജയില് കനത്ത മഴയും മോശം കാലാവസ്ഥയും നിലനിന്നിരുന്ന കഴിഞ്ഞ ആഴ്ചയിലെ എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദാക്കി . ഷാര്ജ പോലീസിലെ കമാന്ഡര് ഇന് ചീഫ് മേജര് ജനറല് സെയ്ഫ് സാരി അല് ഷംസിയാണ് ഇക്കാര്യം അറിയിച്ചത്.
അസ്ഥിരമായ കാലവസ്ഥ ഉണ്ടായിരുന്ന കഴിഞ്ഞ ആഴ്ചയിലെ ട്രാഫിക് നിയമലംഘനങ്ങളാണ് ഒഴിവാക്കിയത്. കനത്ത മഴ മൂലം എമിറേറ്റില് അസാധാണമായ സാഹചര്യങ്ങള് ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം.

![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F08%2F862434%2FWhatsApp%20Image%202026-08-14%20at%2011.32.18%20AM.webp&w=256&q=75)




Comments