ഉള്‍നാടന്‍ ജലഗതാഗത ക്രൂ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം
സ്‌കൂള്‍ ഓഫ് ടൂറിസം സ്‌റ്റഡീസ് നടത്തുന്ന ഇന്‍ലാന്റ് വെസ്സല്‍ ക്രൂ സെര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലെ ആദ്യ ബാച്ചിന്റെ പരിശീലനം 30ന് ആരംഭിക്കും. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.
വിശദവിവരങ്ങള്‍ സ്‌കൂള്‍ ഓഫ് ടൂറിസം സ്‌റ്റഡീസ് വെബ് സൈറ്റിലും(sts@mgu.ac.in) 9447723704, 04812733374 എന്നീ ഫോണ്‍ നമ്പറുകളിലും ലഭിക്കും.
പരീക്ഷയ്‌ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്‌റ്റര്‍ എം.എ, എം.എസ്സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ ജെ.എം.സി, എം.ടി.ടി.എ, എം.എച്ച്.എം , രണ്ടാം സെമസ്‌റ്റര്‍ എംഎല്‍ഐബിഐഎസ്സി(2023 അഡ്‌മിഷന്‍ റഗുലര്‍, 2022 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020,2021,2022 അഡ്‌മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് മേയ് രണ്ടു മുതല്‍ ഏഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. മേയ് ഏട്ടു മുതല്‍ പത്തു വരെ ഫൈനോടു കൂടിയും മേയ് 11 മുതല്‍ 15 വരെ സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവിരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പരീക്ഷാ തീയതി
ഒന്നാം സെമസ്‌റ്റര്‍ ഐഎംസിഎ പരീക്ഷകള്‍ മേയ് രണ്ടിന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
പ്രോജക്‌ട്/ വൈവ വോസി
ആറാം സെമസ്‌റ്റര്‍ ബിഎസ്സി സ്‌റ്റാറ്റിസ്‌റ്റിക്‌സ് എഐ പരീക്ഷയുടെ പ്രോജക്‌ട്/ വൈവ വോസി പരീക്ഷകള്‍ മേയ് മൂന്നിന് കാലടി ശ്രീ ശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
ആറാം സെമസ്‌റ്റര്‍ ബിഎ ഇംഗ്ലീഷ്-കോര്‍ മോഡല്‍ 1,2 പരീക്ഷയുടെ പ്രോജക്‌ട്/ വൈവ വോസി പരീക്ഷകള്‍ 30 മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എസ്സി ഫിസിക്‌സ്(നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി), എം.എസ്സി കെമിസ്‌ട്രി(നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി) ഫാക്കല്‍റ്റി ഓഫ് സയന്‍സ്(20232025 ബാച്ച് റഗുലര്‍, 2022-2024 ബാച്ച് റീഅപ്പിയറന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കുമുള്ള അപേക്ഷകള്‍ മേയ് മൂന്നു വരെ സ്‌കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കാം.'
