
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ആവേശത്തിന്റെ ടാലന്റ് ടീസറാണ് സമൂഹമാധ്യമങ്ങളിലെങ്ങും വൈറലാവുന്നത്. ഫഹദ് അവതരിപ്പിക്കുന്ന രംഗൻ എന്ന കഥാപാത്രത്തിന്റെ 'കരിങ്കാളിയല്ലേ' എന്ന റീൽസാണ് ഈ ടാലന്റ് ടീസറിലെ ഹൈലൈറ്റ്.
നിരവധി പേർ 'കരിങ്കാളിയല്ലേ' എന്ന റീൽസ് അനുകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, നടി ഗ്രേസ് ആന്റണി പങ്കുവച്ച റീലാണ് ശ്രദ്ധ കവരുന്നത്. "ഷമ്മീടെ അല്ലേ വൈഫ്, അങ്ങനെയെ വരൂ," എന്നാണ് ആരാധകരുടെ കമന്റ്.
കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയത് ഗ്രേസ് ആയിരുന്നു. ഈ കണക്ഷനുമായി ബന്ധപ്പെടുത്തിയാണ് ആരാധകരുടെ കമന്റുകളേറെയും.
ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം 'ആവേശം' ബോക്സോഫീസിൽ മികച്ച പ്രതികരണമാണ് നേടുന്നത്. അധികം വൈകാതെ ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് ഇൻഡസ്ട്രി ട്രാക്കേഴ്സ് പറയുന്നത്. അങ്ങനെയെങ്കിൽ, ഫഹദിന്റെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമായി ആവേശം മാറും.
ഒപ്പം മലയാളത്തിൽ നിന്നും നൂറുകോടിയിലെത്തുന്ന ഏഴാമത്തെ ചിത്രവും ആവേശമാവും. ഈ വർഷം 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ 100 കോടി ചിത്രമെന്ന വിശേഷണവും ആവേശം നേടും. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം എന്നിവയാണ് 2024ൽ നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ മറ്റു ചിത്രങ്ങൾ.
ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.






