
രാജ്യത്തിനെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഈ തെരഞ്ഞെടു്പില്‍ വോട്ടവകാശ എല്ലാവരും കൃത്യമായി രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. നാടിന്റെ മുക്കിലും മൂലയിലും വികസനമെത്തിച്ച ഡോ തോമസ് ഐസക് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ എം പി ആകുന്നത് പത്തനംതിട്ടയ്ക്ക് മാത്രമല്ല കേരളത്തനും രാജ്യത്തിനും മുതല്‍കൂട്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വീണ ജോര്‍ജും കുടുംബവും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ആറന്മുള മണ്ഡലത്തില്‍ 238ാം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി ഫേസ്ബുക്ക് പേജിലൂടെ വോട്ട് രേഖപ്പെടുത്തിയ കാര്യം അറിയിച്ചു.
മന്ത്രി വീണ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ആറന്മുള മണ്ഡലത്തില്‍ 238-ാം നമ്പര്‍ ബൂത്തില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ ബൂത്തുകളിലെല്ലാം നല്ല തിരക്കാണ്. പകലുള്ള ചൂട് കാരണം രാവിലെ തന്നെ ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തി. രാജ്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം എല്ലാവരും കൃത്യമായി രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നാടിന്റെ മുക്കിലും മൂലയിലും വികസന പദ്ധതികളെത്തിച്ച ഡോ. തോമസ് ഐസക് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എംപി ആകുന്നത് പത്തനംതിട്ടയ്ക്ക് മാത്രമല്ല കേരളത്തിനും രാജ്യത്തിനും മുതല്‍ക്കൂട്ടായിരിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഡോ. തോമസ് ഐസക് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും.






