
54 മില്യണ്‍ ഡോളറിന് സ്വന്തം കമ്പനി വിറ്റ് ലോകം ചുറ്റാനിറങ്ങിയ യുവാവിന്റെ കഥയാണ് ആരെയും അദ്ഭുതപ്പെടുത്തുന്നത്. ഗാരറ്റ് ഗീ എന്ന 28കാരനാണ് ഈ സാഹസം ചെയ്തത്. കമ്പനിയും തിരക്കേറിയ ജീവിതവും മനസ്സ് മടുപ്പിച്ചപ്പോഴാണ് ലോകം ചുറ്റുക എന്ന സാഹസം തീരുമാനത്തില്‍ ഗീയെ കൊണ്ടെത്തിച്ചത്. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന തിരിച്ചറിവാണ് തനിക്ക് ലഭിച്ചതെന്ന് ഗീ പറയുന്നു.
സോഷ്യല്‍ മീഡിയയിലും ബ്ലോഗിലുമൊക്കെ ഗീ ഇപ്പോള്‍ താരമാണ്. ലോകം ചുറ്റുമ്പോള്‍ താമസത്തിനും മറ്റുമുള്ള സൗകര്യം ഒരുക്കുന്നത് സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളാണ്. ഭാര്യ ജസീക്കയും, രണ്ടും നാലും വയസ്സുള്ള മക്കളും ഗീയോടൊപ്പം എല്ലാ കാര്യത്തിനും കൂടെയുണ്ട്. ഗീയുടെ ഈ സാഹസിക യാത്രയെ ഇന്‍സ്റ്റഗ്രാമിലും നിരവധി പേര് പിന്തുടരുന്നുണ്ട്.






