More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Ask Astrologer
  3. Astrology
Loading...

ജാതകന് ഏത് തൊഴില്‍ ലഭിക്കും ....?

Authored by Web Desk | Last updated: 03 May 2024, 5:46 PM | 3 min read

Print
What kind of job can the horoscope get..?
ഇന്ന് സമൂഹത്തില്‍ ഒരു വ്യക്തി അറിയപ്പെടുന്നത് അയാള്‍ ചെയ്യുന്ന കര്‍മ്മംകൊണ്ടും അതായത് തൊഴില്‍കൊണ്ടും അതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടുമാണ്. എന്നാല്‍ എല്ലാവര്‍ക്കും അവര്‍ വിചാരിക്കുന്ന രീതിയിലുള്ള ഉയര്‍ന്ന ഉദ്യോഗമോ, വരുമാനമോ ലഭിക്കുന്നില്ല. ഒരു വ്യക്തിയുടെ തൊഴിലിനെയും വരുമാനത്തെയും നിര്‍ണ്ണയിക്കുന്നത് ആ വ്യക്തിയുടെ ജാതകമാണ്.

4-ാം ഭാവംകൊണ്ട് വിദ്യയും അതിന്റെ 7-ാം ഭാവമായ 10-ാം ഭാവംകൊണ്ട് തൊഴിലിനെയും ചിന്തിക്കണം.

2-ാം ഭാവം കുടുംബധനവും 10-ാം ഭാവത്തിന്റെ 2-ാം ഭാവം അതായത് 11-ാം ഭാവം ജാതകന്‍ സ്വയം നേടിയെടുക്കുന്ന ധന ലാഭവുമാണ്.

പത്താം ഭാവം മേടം, ചിങ്ങം, ധനു എന്നീ രാശികളില്‍ ഒന്നായി വന്നാല്‍ തൊഴില്‍- പട്ടാളം ഫാക്ടറി, മേടം, ചിങ്ങം, ധനു എന്നീ രാശികളില്‍ ഒന്നായി വന്നാല്‍ തൊഴില്‍- പട്ടാളം, ഫാക്ടറി, സര്‍ജറി എന്നിവയെ സംബന്ധിച്ചത് ആകാം.

പത്താംഭാവം ഇടവം, കന്നി, മകരം എന്നീ രാശികളില്‍ ഒന്നായി വന്നാല്‍ തൊഴില്‍- പട്ടാളം, ഫാക്ടറി, സര്‍ജറി എന്നിവയെ സംബന്ധിച്ചത് ആകാം.

പത്താംഭാവം ഇടവം, കന്നി, മകരം എന്നീ രാശികളില്‍ ഒന്നായി വന്നാല്‍ തൊഴില്‍- കൃഷി, തോട്ടപ്പണി, കച്ചവടം, സ്‌റ്റോക്ക് മാര്‍ക്കറ്റ് എന്നിവയെ സംബന്ധിച്ച് ആകാം.

പത്താംഭാവം മിഥുനം, തുലാം, കുംഭം എന്നീ രാശികളില്‍ ഒന്നായാല്‍ തൊഴില്‍- ടെക്‌നിക്കല്‍, മാത്തമാറ്റിക്ക്‌സ്, പ്രസംഗം എന്നിവയെ സംബന്ധിച്ച് ആകാം.

പത്താംഭാവം കര്‍ക്കടകം, വൃശ്ചികം, മീനം എന്നീ രാശികളില്‍ ഒന്നായാല്‍ തൊഴില്‍- ഹോട്ടല്‍ മാനേജ്‌മെന്റ്, മീന്‍ കച്ചവടം, മധു വ്യാപാരം, സിവില്‍ എഞ്ചിനീയര്‍, കപ്പല്‍യാത്ര എന്നിവയെ സംബന്ധിച്ച് ആകാം.

10-ാം ഭാവാധിപന്‍ ശനി തൊഴില്‍ കാരകന്‍ മറ്റ് ഭാവങ്ങളെ പോലല്ലാതെ എല്ലാ ഗ്രഹങ്ങള്‍ക്കും തൊഴില്‍ കാരകത്വമുണ്ട്.

പ്രഫ. എ.ഇ. മുത്തുസ്വാമി അവര്‍കള്‍ ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഓരോ ഗ്രഹത്തിന്റെയും തൊഴില്‍കാരകത്വത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

സൂര്യന് അധികാരം, സര്‍ക്കാര്‍ ഉദ്യോഗം, പട്ടാളം, മരുന്ന് സംഭരിക്കല്‍, സ്വര്‍ണ്ണപ്പണി, ഡോക്ടര്‍ എന്നീ തൊഴില്‍കാരകത്വമുണ്ട്.

ചന്ദ്രന് പ്രസവ ശുശ്രൂഷ, കൃഷി, തോട്ടപ്പണി, പരിചരണം, ഹോട്ടല്‍ മാനേജ്‌മെന്റ്, വിദേശകാര്യങ്ങള്‍ എന്നീ തൊഴില്‍ കാരകത്വമുണ്ട്.

കുജന് സിവില്‍ എഞ്ചിനീയര്‍, ഇഷ്ടിക, ചൂളപ്പണി, അടുക്കളപ്പണി, ആസിഡ് സംബന്ധമായ തൊഴില്‍, ആയുധശാല, ഔഷധ നിര്‍മ്മാണം, ഔഷധ വ്യാപാരം, കശാപ്പ്, പോലീസ് കളിക്കളം എന്നീ തൊഴില്‍ കാരകത്വമുണ്ട്.

ബുധന് അധ്യാപനം, ഓഡിറ്റിംഗ്, ആധാരമെഴുത്ത്, ജ്യോതിഷം, ബാങ്ക്, കണക്കെഴുത്ത്, ക്ലാര്‍ക്ക്, ഡ്രോയിംഗ്, ദൂതന്‍, പോസ്റ്റുമാന്‍, വാര്‍ത്താവിനിമയം എന്നീ തൊഴില്‍ കാരകത്വമുണ്ട്.

വ്യാഴത്തിന് ധനമിടപാട്, ക്ഷേത്രഭരണാധികാരം, ട്രാവല്‍ ഏജന്റ്, പൂജാരി, വക്കീല്‍, പലിശയ്ക്ക് പണം കൊടുക്കുന്നത് എന്നീ തൊഴില്‍ കാരകത്വമുണ്ട്.

ശുക്രന് പാട്ട്, ഡാന്‍സ്, സിനിമ അഭിനയം, കാര്‍, ഗൃഹോപകരണങ്ങള്‍, കലാ ശില്പ വില്‍പ്പന, പൂക്കച്ചവടം എന്നീ തൊഴില്‍ കാരകത്വമുണ്ട്.

ശനിക്ക് ഇന്ധനം, ഇരുമ്പ്, കെട്ടിടം പണി, കാവല്‍ തൊഴില്‍, ഖനി, വേദാന്തം എന്നീ തൊഴിലിനെ സംബന്ധിച്ച കാരകത്വമുണ്ട്.

രാഹുവിന് കാരകത്വമായിട്ട് ഇന്ന് നിലവിലുള്ള കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് അതുപോലുള്ള ആധുനിക തൊഴില്‍ കരുതപ്പെടുന്നു.

കേതുവിന് വേദാന്ത സംബന്ധമായ പഠനവും തൊഴിലും.

പത്താംഭാവത്തില്‍ ഒന്നോ, അതിലധികം ഗ്രഹങ്ങളുടെ യോഗമോ, ബന്ധമോ വരുമ്പോള്‍ കാരകത്വത്തിന് മാറ്റം വരാം.

ഉദാഹരണത്തിന് പത്താം ഭാവത്തില്‍ ശനി, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ബന്ധപ്പെടുമ്പോള്‍ അഗ്നിശമന തൊഴിലിന്റെ കാരകത്വമുണ്ട്.

ശുക്രനും ചൊവ്വയും പത്താം ഭാവത്തില്‍ വരുമ്പോള്‍ ഓട്ടോമൊബൈല്‍ തൊഴില്‍. പത്താം ഭാവത്തില്‍ വ്യാഴം, ചൊവ്വ, സൂര്യന്‍, രാഹു എന്നീ ഗ്രഹങ്ങള്‍ ബന്ധപ്പെടുമ്പോള്‍ ചികിത്സാകാര്യങ്ങള്‍. ചന്ദ്രനും ശുക്രനും ബന്ധം വന്നാല്‍ പാല്‍ കച്ചവടം, ഗുരു, ബുധന്‍, ശനി ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷണമാണ്. ബുധന്‍, രവി ചേര്‍ന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗം, ശനി ബുധന്‍ രവി ചേര്‍ന്നാല്‍ വിദേശകാര്യ ഉദ്യോഗം.

പത്തില്‍ രവിയും സര്‍പ്പവും ഗുരു ദൃഷ്ടിയോടെ നിന്നാല്‍ രാഷ്ട്രീയത്തില്‍ വിജയമുണ്ടാകും.

പത്താം ഭാവത്തില്‍ ശുഭത്വം, ശുഭ ദൃഷ്ടി, യോഗം എന്നിവ ഉണ്ടായാല്‍ ജാതകന് തൊഴില്‍മേഖലയില്‍ വിജയം ഉറപ്പാണ്. പത്താംഭാവാധിപന്റെ ഉച്ചസ്ഥിതിയും ഉച്ച അംശകവും ശുഭമാണ്. പത്താം ഭാവാധിപന്‍ ഏത് രാശിയില്‍ അംശിക്കുന്നോ ആ രാശി നാഥന്റെ കാരകത്വത്തിനെയും സ്ഥിതിയെയും അനുസരിച്ച് തൊഴില്‍ ലഭിക്കും. പത്താംഭാവാധിപന്‍ അംശിച്ച് രാശി നാഥന്റെ ദിക്ക് ഏതാണോ ആ ദിക്കില്‍ നിന്നും ആ ദിശയുടെ കാലത്തോ, അപഹാരകാലത്തോ ധനം ലഭിക്കും.

6, 8, 12 എന്നിവടങ്ങളില്‍ പത്താം ഭാവാധിപന്‍ മറയുക, പത്താം ഭാവാധിപന്‍ നീചത്തില്‍ നില്‍ക്കുക, നീചത്തില്‍ അംശിക്കുക, ശുഭദൃഷ്ടി യോഗം ഇല്ലാതിരിക്കുക എന്നിവകൊണ്ട് പത്താം ഭാവത്തിന് ബലഹീനതയുണ്ടാവും. ഒരു ജ്യോതിഷന്റെ നിര്‍ദ്ദേശപ്രകാരം പരിഹാരങ്ങള്‍ ഈ അവസരങ്ങളില്‍ ചെയ്യേണ്ടതാണ്.

പത്താം ഭാവമല്ലാതെ ഒരു ജാതകത്തില്‍ ഏറ്റവും ശക്തികൂടിയ ഗ്രഹത്തിനും ജാതകത്തിന്റെ കര്‍മ്മത്തിനെ നിശ്ചയിക്കാന്‍ കഴിയും. ഉദാഹരണത്തിന് ഒരു ജാതകത്തില്‍ മേടത്തില്‍ രവി ഉച്ചനായാലോ, രവി ഉച്ച അംശകനായാലോ, സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്ന ഉദ്യോഗം ഉറപ്പാണ്. അതുപോലെ ചിങ്ങ ലഗ്നക്കാരന് മകരത്തില്‍ കുജന്‍ ഉച്ചനായാലോ, ഉച്ചത്തില്‍ അംശകനായാലോ, പട്ടാളത്തില്‍ ഉയര്‍ന്ന പദവി. മകര ലഗ്നക്കാരകന് തുലാത്തില്‍ ശനി ഉച്ചമാകുകയോ, തുലാത്തില്‍ ശനി അംശിക്കുകയോ ചെയ്താല്‍ താന്‍ ജോലി ചെയ്യുന്ന വകുപ്പിന്റെ തലപ്പത്താണ് സ്ഥാനം.

ഇന്ന് തൊഴില്‍മേഖല വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇന്ന തൊഴില്‍ എന്ന് തീരുമാനിക്കുന്നത് പ്രയാസം തന്നെയാണ്.

വിദ്യാഭ്യാസ കാലത്തുതന്നെ ജാതകപ്രകാരം ജാതകന് ഏത് തൊഴില്‍ ഉത്തമമെന്ന് മനസ്സിലാക്കുകയും അതിനോട് ജാതകന്റെ അഭിരുചിയും ചേര്‍ത്ത് തക്കതായ തൊഴിലില്‍ ചേര്‍ന്നാല്‍ ഉയര്‍ച്ച ഉറപ്പാണ്.



വി. സെല്‍വ കുമാരി (ജ്യോതിഷരത്‌നം)

(റിട്ട) ഓഫീസ് സുപ്രണ്ട്, സി.പി.ഡബ്ല്യു.ഡി.




About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 വ്യവഹാരവിജയത്തിന് ചൊല്ലാവുന്ന മന്ത്രങ്ങള്‍

വ്യവഹാരവിജയത്തിന് ചൊല്ലാവുന്ന മന്ത്രങ്ങള്‍

ഗ്രഹപ്പിഴമാറ്റാം; ജ്യോതിഷത്തിലൂടെ...!

ഗ്രഹപ്പിഴമാറ്റാം; ജ്യോതിഷത്തിലൂടെ...!

വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍  പറ്റുമോ?

വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ പറ്റുമോ?

കടബാധ്യത മാറ്റാന്‍ വഴിയുണ്ടോ..?

കടബാധ്യത മാറ്റാന്‍ വഴിയുണ്ടോ..?

വ്രതാനുഷ്ഠാനങ്ങളുടെ പ്രാധാന്യം

വ്രതാനുഷ്ഠാനങ്ങളുടെ പ്രാധാന്യം

ഉപവാസത്തിലൂടെ ലഭിക്കുന്ന നന്മകള്‍ അറിയാം..

ഉപവാസത്തിലൂടെ ലഭിക്കുന്ന നന്മകള്‍ അറിയാം..