ഭാരതത്തിലെ ഹൈന്ദവാചാര അനുഷ്ഠാനങ്ങളിലും മറ്റുമത വിഭാഗങ്ങളിലും ഭാഷാ ദേശ ഭേദമെന്യേ ആചരിച്ചുവരുന്ന വ്രതമാണ് 'ഉപവാസം.' ഇത് പൂര്‍ണ്ണമായോ, ഭാഗികമായോ അന്നവും ജലവും ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു ധ്യാനമാണ്. ഉപനയനാദികര്മ്മങ്ങളിലും ഉപവാസം അനുഷ്ഠിച്ചുവരുന്നു. യാഗഹോമാദി പൂജകളിലും പുണ്യതിഥികളിലും ഉപവാസം ആവശ്യമാണ്.
ഉപവാസം രണ്ടുവിധത്തിലുണ്ട്. ഒന്ന് പൂര്‍ണ്ണോപവാസം, രണ്ട് അര്ദ്ധോപവാസം. ചീത്ത വിചാരങ്ങളും, ദുര്‍ചിന്തകളും ഉപവാസ സമയത്ത് ഉപേക്ഷിക്കണം.
പ്രദോഷം, ശിവരാത്രി, ഏകാദശി മുതലായ ദിവസങ്ങളില്‍ ഹിന്ദുക്കള്‍ ഉപവാസമനുഷ്ഠിക്കണം. ഉപവാസം ചെയ്യുമ്പോള്‍ പൂവ് ചൂടാനോ, ആഭരണം അണിയാനോ, വിശേഷവസ്ത്രം ധരിക്കാനോ പാടില്ല. സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം, വെറ്റിലമുറുക്ക്, ഇടവിട്ടുള്ള ജലപാനം, പകലുറക്കം തുടങ്ങിയവയും നിഷിദ്ധമാണ്.
ഉപവാസം എന്നാല്‍ ഉപ-സമീപം. വാസം എന്നാല്‍ വസിക്കുക. അതായത് ഈശ്വരന് സമീപം വസിക്കുക എന്നാണ്. ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കുന്ന ഉപവാസങ്ങളും 'നീര്' മാത്രം കഴിക്കുന്ന നിരാഹാര സത്യഗ്രഹങ്ങളും നമുക്കറിയാം.
നിരാഹാരത്തിലൂടെ മനുഷ്യശരീരത്തില്‍ സംഭവിക്കുന്ന മഹത്തരമായ കാര്യം അടുത്തകാലത്ത് ഗവേഷണത്തിലൂടെ ജപ്പാനിലെ 72 കാരനായ 'യോഷിനോറി ഒഹോസുമി' എന്ന ശാസ്ത്രജ്ഞന് വ്യക്തമാക്കി. വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹം 2016-ല്‍ നേടുകയും ചെയ്തു.
ഭക്ഷണം ഒന്നും കഴിക്കാത്ത അവസ്ഥയില്‍ ശരീരത്തിലെ നിര്‍ജ്ജീവ കോശങ്ങളെ സ്വയം ഭക്ഷിക്കുന്ന പ്രക്രിയ സംഭവിക്കുന്നു. മോശമാകുന്ന കോശങ്ങളുടെ കേടുകള്‍ തീര്‍ക്കാനും കേടു തീര്‍ക്കാനാവാത്ത കോശങ്ങളെ ഇല്ലാതാക്കാനുമൊക്കെയുള്ള ശരീരത്തിന്റെ കഴിവുകളെക്കുറിച്ചായിരുന്നു ഓട്ടോഫജി ഗവേഷണത്തിലൂടെ വ്യക്തമാക്കിയത്.
നിര്‍ജ്ജീവ കോശങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടാന്‍ ഇടയായാല്‍ ജീവനുപോലും ഭീഷണി ഉയര്‍ത്തുന്ന രോഗങ്ങള്‍ വരുത്താന്‍ ഇടയാക്കും.
ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടായില്ലെങ്കില്‍ ശരീരത്തിലെ നിര്‍ജ്ജീവകോശങ്ങള്‍ നശിക്കാതെ പെരുകിപ്പെരുകി ജീവിതശൈലി രോഗങ്ങളായ പ്രമേഹം, പ്രഷര്‍ (രക്തസമ്മര്‍ദ്ദം), കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് വഴി തെളിയിക്കും.
ശരീരത്തിനാവശ്യമായ ഈ പ്രക്രിയ സാദ്ധ്യമാക്കുന്നത് 'ഉപവാസം പോലുള്ള അവസ്ഥയിലാണ് എന്നാണ് ഗവേഷകന് കണ്ടുപിടിച്ചത്. എന്നാല്‍ ഈ ശാസ്ത്ര സത്യത്തെക്കുറിച്ച് പൗരാണിക കാലം മുതല്ക്കേ ഭാരതത്തിലെ ഋഷിവര്യന്മാര് ബോധവാന്മാരായിരുന്നുവെന്ന് വേണം കരുതാന്‍. അതുകൊണ്ടാണല്ലോ ഹിന്ദുക്കളുടെ ഇടയില്‍ 'ഉപവാസ'ത്തിന് ഇത്രയധികം പ്രാമുഖ്യം കൈവന്നത്.
ഉപവാസത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഈ മഹത്തായ ശാസ്ത്രനന്മയെക്കുറിച്ച് ജനങ്ങള്‍ വേണ്ടവിധം ഉള്‍ക്കൊള്ളുകയും തന്റെ പിന് തലമുറയ്ക്കും ഈ ശാസ്ത്രജ്ഞാനം പകര്‍ന്നുകൊടുക്കുകയും ചെയ്യേണ്ടതാണ്.
ലോകത്തിന് അറിവിന്റെ വെളിച്ചമേകിയ ബുദ്ധിശാലികളെ സ്തുതിച്ച് അവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചാല്‍ നമുക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എത്ര മഹത്തരമായിരിക്കും!

Comments