
പൗരാണികകാലം മുതല്ക്കുതന്നെ ഭാരതത്തില്‍ ഈശ്വരഭക്തിയും ആചാരാനുഷ്ഠാനങ്ങളും നടന്നുവന്നിരുന്നു. നമ്മുടെ ഭൗതികവും ആത്മീയവുമായ ഉയര്‍ച്ചയ്ക്കായി ചില നിഷ്ഠകളോടുകൂടി ആചരിച്ചു വന്നിരുന്ന ഉപാസന രീതിയാണ് 'വ്രതാനുഷ്ഠാനങ്ങള്‍.' ജീവിതത്തില്‍ ശ്രേയസ്സ് നേടുന്നതിനും ആരോഗ്യം ലഭിക്കുന്നതിനും പുണ്യം സിദ്ധിക്കുന്നതിനും വേണ്ടി വ്രതങ്ങള്‍ അനുഷ്ഠിച്ചുവരുന്നു. ഭക്തന്റെ അഭീഷ്ടവര സിദ്ധിക്കായി ഈ അനുഷ്ഠാനം വളരെ പ്രാധാന്യം കല്പിച്ചുവരുന്നുവെന്നതിന് തര്‍ക്കം ഉണ്ടാകാന്‍ ഇടയില്ല തന്നെ.
പുണ്യമാസങ്ങളില്‍ അല്ലെങ്കില്‍ പുണ്യദിനങ്ങളില്‍ ഉപവാസാദി കര്‍മ്മങ്ങളോടുകൂടി അനുഷ്ഠിച്ചു വരുന്നതാണ്. വ്രതങ്ങള്‍ വ്രതാനുഷ്ഠാനങ്ങളിലൂടെ അത്ഭുതകരങ്ങളായ ഫലസിദ്ധി ഉണ്ടാകുമെന്നതിനൊരു സംശയവും വേണ്ട.
ഇതിന് നമ്മുടെ പുരാണങ്ങളിലും മറ്റും അനവധി ഉദാഹരണങ്ങള്‍ ലഭ്യമാണ്. വളരെ ചെലവു കുറഞ്ഞതും എന്നാല്‍ അതീവ ഫലപ്രദവുമായ ഇത്തരം വ്രതാനുഷ്ഠാനങ്ങളിലൂടെ ഐശ്വര്യവും ദോഷപരിഹാരങ്ങളും ഈശ്വരസാക്ഷാത്ക്കാരവും നമുക്ക് കൈവരുന്നു.
മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധീകരണമാണ് വ്രതത്തിന്റെ അടിസ്ഥാനം. ആഹാരശുദ്ധി സ്നാനം, എന്നിവയിലൂടെ ശരീരശുദ്ധിയും, ഈശ്വരവിചാരം, ജപം, തപം, ക്ഷേത്രദര്‍ശനം, ഈശ്വരമാഹാത്മ്യ പാരായണം തുടങ്ങിയവയിലൂടെ മനഃശുദ്ധിയും സിദ്ധിക്കുന്നു. അങ്ങനെ ഈ ജന്മത്തിലും പൂര്വ്വജന്മത്തിലും ചെയ്തുപോയ പാപകര്‍മ്മങ്ങളുടെ പാപഫലം ഇല്ലാതാകുകയും തത്ഫലമായി അതുവരെ അനുഭവിച്ചുവന്നിരുന്ന ദുഃഖാദിദോഷങ്ങള് നമ്മെ വിട്ടകലുകയും ചെയ്യും. ശാരീരിക ധര്‍മ്മങ്ങളായ ഭക്ഷണം, ഉറക്കം തുടങ്ങിയ സുഖലോലുപതകള്‍ ത്യജിച്ച് ഋഷീശ്വരന്മാരും, രാജര്‍ഷികളും മറ്റും കഠിനമായി ചെയ്തിരുന്ന ഒരു പ്രധാന ഉപാസനാരീതിയാണ് തപസ്സ്. വിശിഷ്ട കാര്യസിദ്ധിക്കായി കാലങ്ങളോളം തപസ്സനുഷ്ഠിച്ചിരുന്ന മുനിമാരും, രാക്ഷസന്മാരും ചക്രവര്‍ത്തിമാരും ജീവിച്ചിരുന്ന ഭൂഖണ്ഡമാണ് ഭാരതമെന്നത് നമ്മുടെ പുരാണേതിഹാസങ്ങളില്‍ നിന്നും അറിവുള്ള കാര്യമാണല്ലോ.
അത്തരം കഠിന തപസ്സ് സാധാരണക്കാരായ ഭക്തജനങ്ങള്‍ക്ക് അപ്രാപ്യമാണുതാനും. അങ്ങനെയുള്ള മഹാ തപസ്സെന്ന ഈശ്വരോപാസനയുടെ ചെറിയയൊരു രൂപമാണ് വ്രതങ്ങളെന്ന് നാം മനസ്സിലാക്കണം.
നാം അനുഭവിച്ചുവരുന്ന പാപഫലങ്ങളും ദുഃഖവും അകന്ന് നാം ആഗ്രഹിക്കുന്ന തരത്തിലുള്ള ശാന്തിയും സമാധാനവും പ്രദാനം ചെയ്യാനാണ് ഒരു ഭക്തന് അല്ലെങ്കില്‍ ഈശ്വരോപാസകന് വ്രതാനുഷ്ഠാനങ്ങള്‍ ആചരിക്കുന്നത്. അപ്പോള്‍ ഉപാസകന്റെ ദുഃഖവും കുറവുകളും ക്ഷമയോടെ സഹിച്ച് ഈശ്വരോപാസന ശീലിക്കേണ്ടത് ഉപാസകന്റെ കര്‍ത്തവ്യമാണെങ്കില്‍ മാത്രമേ നാം അനുഷ്ഠിക്കുന്ന വ്രതങ്ങള്‍ക്ക് ഫലസിദ്ധിയുണ്ടാകൂ.
തപസ്സുകൊണ്ട് നേടാത്തതായി ഒന്നുംതന്നെയില്ലെന്നാണ് ശാസ്ത്രവിധി. പ്രവൃത്തികളിലൂടെ മാത്രമേ എന്തും നമുക്ക് ലഭിക്കുകയുള്ളൂ എന്ന സത്യം ഒരിക്കലും മറക്കാവതല്ല. ഏതു പ്രവൃത്തിക്കും അതിന്റേതായ ബുദ്ധിമുട്ടും പ്രയാസങ്ങളും ഉണ്ടാകും.
ഐഹികമായ ഏതു സുഖത്തിന്റെയും പിന്നില്‍ €േശകരമായ ഒരു പ്രവൃത്തി അനിവാര്യമാണ്. അതിനാല്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് അതിന്റേതായ €േശവും ബുദ്ധിമുട്ടുകളും സാധാരണ തന്നെ. ഇന്ദ്രിയ നിയന്ത്രണം, ഉറക്കം, ആഹാരം തുടങ്ങിയവയുടെ നിയന്ത്രണം, ഉപവാസം തുടങ്ങിയവ വ്രതാനുഷ്ഠാനങ്ങളുടെ അടിസ്ഥാന തത്വങ്ങളാണ്. ഇങ്ങനെ ലൗകികസുഖത്തെ താല്‍ക്കാലികമായെങ്കിലും ഒഴിവാക്കി പൂര്‍ണ്ണമായ ഈശ്വരോപാസന ചെയ്യുകയെന്നതാണ് വ്രതാനുഷ്ഠാനങ്ങള്ക്കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇങ്ങനെ മാത്രമേ, നമ്മുടെ വാക്ക്, മനസ്സ്, ശരീരം എന്നിവ പരിശുദ്ധമാക്കാന്‍ കഴിയൂ. ഇങ്ങനെയാകുമ്പോള്‍ മാത്രമാണ് ദോഷശാന്തിയും ഈശ്വര സാക്ഷാത്ക്കാരവും വന്നുചേരുന്നത്.
അതുകൊണ്ടാണ് വ്രതാനുഷ്ഠാനങ്ങള്‍ ലൗകിക ജീവിതത്തില്‍ ഏവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു ശുദ്ധീകരണ പ്രക്രിയയായി മാറുന്നത്.
വ്രതങ്ങള്‍ സമയബന്ധിതങ്ങളാണ്. ഇതാണ് വ്രതങ്ങളെ തപസ്സില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വ്രതങ്ങള്‍ സമയനിഷ്ഠമാണ്. അതായത് നിശ്ചിത സമയംവരെ അനുഷ്ഠിച്ചാല്‍ മതിയാകും. എന്നാല്‍ തപസ്സ് ഫലപ്രാപ്തിയുണ്ടാകുന്നതുവരെ തുടരുന്ന ഒരു മഹാപ്രക്രിയയാണ്.
വ്രതാനുഷ്ഠാനങ്ങളെ കാമ്യം, നൈമിത്തികം, നിത്യം എന്നിങ്ങനെ മൂന്നായി തിരിക്കാം. ഉപാസകന്റെ ആഗ്രഹസാധ്യത്തിനായി അനുഷ്ഠിക്കുന്നത് കാമ്യം. പുണ്യം നേടുന്നതിനായി അനുഷ്ഠിക്കുന്നത്. നിത്യം പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്നവ നൈമിത്തികം. ഈ വ്രതാനുഷ്ഠാനങ്ങളെ കായികം, വാചികം, മാനസികം എന്നിങ്ങനെ മൂന്നായി വിഭജിക്കാം. ആഹാരം, ഉറക്കം തുടങ്ങിയവയില്‍ നിയന്ത്രണം പാലിക്കുന്നത് കായികം.
മൗനം, സത്യനിഷ്ഠ, മൃദുവും മിതവുമായ ഭാഷണം തുടങ്ങിയവ പാലിക്കുന്നത് വാചികം. അഹിംസ, ബ്രഹ്മചര്യം, സത്യം, സരളം തുടങ്ങിയവ പാലിക്കുന്നത് മാനസികം. വാചികം, കായികം, മാനസികം തുടങ്ങിയ പാപകര്‍മ്മങ്ങളാണ്. മനുഷ്യ ജീവിതത്തില്‍ രോഗങ്ങള്‍ക്കും ദുഃഖത്തിനും കാരണമാകുന്നത് കൃത്യമായ വ്രതങ്ങളും മറ്റ് അനുഷ്ഠാനങ്ങളും സ്വീകരിച്ചാല്‍ നമ്മുടെ ലൗകിക ജീവിതം ശുദ്ധീകരിക്കാന്‍ കഴിയുമെന്നുള്ളതിന് യാതൊരു സംശയവും വേണ്ട. ദാനമായിട്ടോ, സല്ക്കാരമായിട്ടോ മറ്റുള്ളവരില്‍നിന്ന് വ്രതാനുഷ്ഠാന കാലത്ത് ഉപാസകന് യാതൊന്നും സ്ഥീകരിക്കരുത്. അതുപോലെ ധര്മ്മാനുസൃതമല്ലാത്ത യാതൊരു പ്രവൃത്തികളിലും വ്രതാനുഷ്ഠാന കാലത്തെങ്കിലും വ്രതോപാസകന് വ്യാപരിക്കാന്‍ പാടുള്ളതല്ല.
മനസ്സില്‍ സാത്വികഭാവം വളര്‍ത്തിയെടുത്ത് അവിടെ ഈശ്വര ചൈതന്യം ഉണര്‍ത്തി യമനിയമങ്ങളും ശമദമങ്ങളും പാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ക്ഷമ, ദാനം, സത്യം, ശൗചം, ഇന്ദ്രിയ സംയമനം ഈശ്വരാരാധന തുടങ്ങിയവ വ്രതഫല പ്രാപ്തിക്ക് അവശ്യം വേണ്ട ഗുണങ്ങളാണ്. *






