
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിന്ന താരമാണ് ശ്രീദേവി കപൂര്‍. ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായ ശ്രീദേവിക്ക് കിട്ടിയ അതേ സ്വീകാര്യത തന്നെയാണ് മകള്‍ ജാൻവിക്കും ആരാധകര്‍ നല്‍കിയിട്ടുള്ളത്. ശ്രീദേവിയുടെ മകളെന്ന ലേബലിലെത്തിയ ജാഹ്നവി പിന്നീട് ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനവും ഇടവും നേടിയെടുത്തു. ഗ്ലാമര്‍ വേഷങ്ങളിലും ട്രെഡിഷണല്‍ ഔട്ട്ഫിറ്റുകളിലും കാഷ്വല്‍ വെയറുകളിലും ജാഹ്നവി പലപ്പോഴും തിളങ്ങാറുണ്ട്.
ഇപ്പോഴിതാ ക്രിക്കറ്റ് ലെതർ ബോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചുവന്ന വസ്ത്രം ഫാഷൻ ഗെയിമിനെ ഉയർത്തിയിരിക്കുകയാണ് താരം. സ്ത്രത്തിൽ ഒരു ക്രിക്കറ്റ് ബോളിലെ തുന്നൽ അടയാളങ്ങളോട് സാമ്യമുള്ള വെളുത്ത തുന്നലുകളുമുണ്ട്. ഔട്ട്ഫിറ്റിന്റെ പിൻഭാഗത്ത് ചെറിയ ലെതർ ബോളുകൾ ഘടിപ്പിച്ചിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ സിനിമയായ മിസ്റ്റർ. & മിസിസ് മഹിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് താരം ഈ പ്രത്യേക കോസ്റ്റ്യൂമില്‍ തിളങ്ങിയത്.
പ്രമോഷനുകളിൽ സഹതാരം രാജ്കുമാർ റാവുവും ജാൻവിയ്ക്കൊപ്പമുണ്ടായിരുന്നു. ജാഹ്നവി ധരിച്ച കോസ്റ്റ്യൂമിന്റെ പ്രത്യേകത രാജ്കുമാര് മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തുമുണ്ട്. ക്രിക്കറ്റിനോടുള്ള സ്നേഹം പങ്കിടുന്ന ദമ്പതികൾ തമ്മിലുള്ള അപൂർണ്ണമായ പൂർണ്ണമായ പങ്കാളിത്തത്തിൻ്റെ കഥയാണ് മിസ്റ്റർ. & മിസിസ് മഹിയുടേത്. സിനിമ മെയ് 31 ന് റിലീസ് ചെയ്യും.






