
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിത മുഖങ്ങളാണ് ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും. മലയാളം അടക്കമുള്ള സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യയും സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമായ പിക അനിലും തമ്മിലുള്ള വിവാഹം ആരാധകർ ഏറ്റെടുത്തതാണ്. ആരാധകര്‍ക്കെല്ലാം വലിയ സര്‍പ്രൈസ് നൽകിയ ഗോപികയുടെയും ഗോവിന്ദ് പദ്മസൂര്യയുടെയും നിശ്ചയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മലയാളത്തിലെ ടെലിവിഷന്‍ താരങ്ങളും സിനിമ താരങ്ങളും അണിനിരന്ന വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആഴ്ചകളോളം സോഷ്യല്‍ മീഡയിയില്‍ നിറഞ്ഞു നിന്നിരുന്നു. അതിനു ശേഷമുള്ള ഇവരുടെ ഹണി മൂൺ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയത്.
ഇപ്പോഴിതാ ദുബായിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങളാണ് താരദമ്പതിമാർ പങ്കിട്ടിരിക്കുന്നത്. നല്ല സ്റ്റൈലന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
നിരവധി കമന്റുകളാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ നൽകുന്നത്.
'കാന്‍ഡിഡ് ചിത്രങ്ങളിലെ അവരുടെ ചിരി കണ്ടാലറിയാം, അത് റിയലാണ് എന്ന്. ക്യാമറയ്ക്ക് വേണ്ടി ചിരിച്ചതല്ല. ഒരുമിച്ചുള്ള ജീവിതത്തിലെ സന്തോഷമാണ് അതില്‍ കാണുന്നത്,രണ്ടുപേരും കൊള്ളാം, സൂപ്പര്‍ ആയിട്ടുണ്ട്, ക്യൂട്ട് കപ്പിള്‍, ഗോപികയുടെ ഡ്രസ്സിങും സ്റ്റൈലും എല്ലാം പൊളിച്ചു. എന്നിങ്ങനെ പോകുന്നു പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍.
ബാലതാരമായി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ഗോപിക ബാലേട്ടന്, സദാനന്തന്റെ സമയം പോലുള്ള സിനിമകളില്‍ അഭിനയിച്ചു. ഗോപികയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടുതുടങ്ങിയത് സാന്ത്വനം സീരിയല്‍ ഹിറ്റായതിന് ശേഷമാണ്. സീരിയലിലെ ശിവാഞ്ജിലി കോമ്പോ കൈയ്യടി നേടിയതാണ്.






