
കോഴിക്കോട്; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ജിബിന്‍ ജോര്‍ജാണ് പിടിയിലായത്. നാട്ടില്‍ നിരന്തരമായി ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ലഹരി മരുന്ന് ഉപയോഗമടക്കമുള്ള കേസുകളില്‍ പ്രതിയുമാണ് ജിബിന്‍.
കൂരാച്ചുണ്ട് പൊലീസാണ് കാപ്പാ നിയമപ്രകാരമുള്ള കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവിനു പിന്നാലെ നടപടി എടുത്തത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കല്ലാനോട് ടൗണില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഇയാളെ മാറ്റി.





