
സ്പാം കോളുകള്‍ കണ്ടെത്തുന്നതിനായി എഐ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിള്‍. ഈ ഫീച്ചര്‍ തയ്യാറാക്കുന്നത് ആന്‍ഡ്രോയിഡ് ഫോണുകളിലെ ജെമിന നാനോ എ ഐ മോഡലിന്റെ സഹായത്തോടെയാണ്. ഇതിന് പേര് നല്കിയിരിക്കു്നത് സ്പാം ഡിറ്റക്ഷന്‍ അലേര്‍ട്ട് എന്നാണ്.
സ്പാം കോളുകളെ തിരിച്ചറിഞ്ഞ് ഉപഭോക്താവിന് മുന്നറിയിപ്പ് നല്കാന് ഈ ഫീച്ചറിന് കഴിയും. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് കമ്പനി ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. സ്പാം ഡിറ്റക്ഷന്‍ അലര്‍ട്സ് ഉപയോഗിക്കുമ്പോള്‍ ജെമിനി എഐ കേള്‍ക്കും. ജെമിനി എഐയുടെ പ്രൊസസിങ് പൂര്‍ണമായും ഫോണില്‍ തന്നെയാണ്. ആയതിനാല്‍ വിവരങ്ങളുടെ സ്വകാര്യത ഗൂഗിള്‍ ഉറപ്പുനല്‍കുന്നു.






