
വാഷിങ്ടണ്‍: ഇന്റര്‍നെറ്റിലെ വിവധ അക്കൗണ്ടുകള്‍ക്ക് പാസ്വേഡുകള് നമ്മള് ഉപയോഗിക്കാറുണ്ട്. പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ എളുപ്പത്തിനുള്ള പാസ്വേഡുകളാണ് പലപ്പോഴും നമ്മള് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റാവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച പാസ്വേഡ് ഏതെന്ന് അറിയേണ്ടേ. വളരെ വേഗത്തില്‍ തിരിച്ചറിയാവുന്ന പാസ്വേഡുകളാണ് 2016 ആളുകള്‍ ഉപയോഗിച്ചിരുന്നത്. 123456, 1234567, qwetry. എന്നിവയാണ് ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന പാസ്വേഡുകള്.
ഒരു കോടിയോളം അക്കൗണ്ടുകളുടെ പാസ്വേഡുകള് പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. പഠനപ്രകാരം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന 10 പാസ്വേഡുകളില് 4 എണ്ണം ആറ് ക്യാരക്റ്ററില്‍ കുറവുള്ളതാണ്. 123345678, 111111. 1234567890, 1234567, password. 123123, 987654321 എന്നിവയെല്ലാമാണ് ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മറ്റ് പാസ്വേഡുകള്.






