
ഷാര്‍ജയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചുണ്ടായ അപകടത്തില്‍ വിദേശി മരിച്ചു. ആഫ്രിക്കന്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 4 റോഡില്‍ അപകടം നടന്നത്.
കാല്‍നടയാത്രക്കാര്‍ക്ക് നിശ്ചയിച്ച സ്ഥലത്ത് കൂടിയല്ലാതെ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് വച്ച് തന്നെ വിദേശി മരിച്ചു. മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഏഷ്യക്കാരനായ ഡ്രൈവര്‍ ഓടിച്ച വാഹനമാണ് ഇടിച്ചത് . പരിക്കേറ്റ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്ക് ശേഷം ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കും.





