
ബെംഗലൂരു : വാഹനത്തിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട് ബെംഗലൂരുവിലെ സര്‍ജാപുരയില്‍ നടുറോഡില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം. വെളളിയാഴ്ച രാവിലെ സര്‍ജാപുര റോഡിലെ സെന്റെ് പാട്രിക്സ് അക്കാദമിക്ക് സമീപത്താണ് സംഭവം.
തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയും കൊടത്തി സി.കെ.ലേഔട്ടില്‍ താമസിക്കുന്ന അഖില്‍ സാബുവിനും കുടുംബത്തിനും നേരെയായിയായിരുന്നു ആക്രമണം.ഹോണടിച്ചിട്ടും സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് സ്കൂട്ടർ യാത്രക്കാരനായ ഡൊമ്മസന്ദ്ര സ്വദേശി ജഗദീഷ് കാർ തടഞ്ഞു. തുടർന്ന് ഹെൽമറ്റ് കൊണ്ട് കാറിന്റെ വശങ്ങളിലെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. ചില്ല് തെറിച്ച് അഖിലിനും ഭാര്യയ്ക്കും 3 വയസ്സുള്ള മകൾക്കും പരുക്കേറ്റു.
കുഞ്ഞിന് അടക്കം പരിക്കേറ്റതോടെ കാറില്‍ നിന്നിറങ്ങി വന്ന് അഖിലും ജഗദീഷും നടു റോഡില്‍ തന്നെ കയ്യേറ്റമായി. സംഭവത്തില്‍ അഖിലിന്റെ്പരാതിയില് ജഗദീഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.






