
ദുബൈയില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2023ല്‍ ഗോള്‍ഡന്‍ വില ലഭിച്ചവരുടെ എണ്ണം ഇരട്ടിയായതായി ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.
ഓരോ വര്‍ഷവും ഗോള്‍ഡന്‍ വിസ ലഭിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 10 വർഷ കാലാവധിയുള്ള വിസ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തിത്വങ്ങൾ, ഉന്നത വിജയികളായ വിദ്യാർഥികൾ, പ്രോപർട്ടി മേഖലയിലെ നിക്ഷേപകർ തുടങ്ങി നിശ്ചിത രംഗങ്ങളിലുള്ളവർക്കാണ് അനുവദിക്കുന്നത്.





