
തൃശൂര്‍ : കൊടകരയില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അജി, ആലത്തൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂര്‍ സ്വദേശി അജി എട്ടുകൊല്ലം മുമ്പ് കാലടി പുത്തന്‍കാവ് ക്ഷേത്രത്തിന് സമീപത്തു നടന്ന സനല്‍ കൊലക്കേസിലെ പ്രതിയാണ്. കേസിന്റെ് നടത്തിപ്പിന് പണം കണ്ടെത്തുന്നതിനാണ് താന്‍ കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്നാണ് പ്രതി പോലീസിന് മൊഴി നല്കി.
ആന്ധ്രപ്രദേശില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന നൂറു കിലോ കഞ്ചാവാണ് ചാലക്കുടി ഡിവൈഎസ്പി സ്ക്വാഡും ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് ശേഖരിച്ച് എറണാകുളം, തൃശൂര്‍ ജില്ലകളിലായി വില്പന നടത്തുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു






