
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കം, ഘര്ദി തുടങ്ങിയ ശാരീര അസ്വസ്ഥതകളെ തുടര്‍ന്ന് 27 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവം നടന്നത് ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു. ശാരീരക പ്രശ്നങ്ങളുണ്ടായത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്ക്കാണപാഴ്സല് വാങ്ങി കഴിച്ചവര്‍ക്കും അസ്വസ്ഥത ഉണ്ടായതായാണ് വിവരം. പെരിഞ്ഞനം കയ്പമംഗലം സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് 27 പേരെയും പ്രവേശിപ്പിച്ചത്.






