
പാലക്കാട്: നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുർവേദ ഡോക്ടർ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. ട്രെയിനിന്റെ് ബർത്തിൽ കിടക്കുകയായിരുന്നു ഗായത്രി. പാമ്പിനെ കണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു. വല്ലപ്പുഴ സേ്റ്റ ഷനിലെത്തിയപ്പോഴാണ് യുവതി അവിടെ ഇറങ്ങി. സേ്റ്റഷനിലെ യാത്രക്കാരോട് സംഭവം പറയുന്നത്. തുടര്‍ന്ന് യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലമ്പൂരിൽ നിന്ന് ട്രെയിൻ കയറിയ അമൃത കോട്ടയത്താണ് പഠിക്കുന്നത്.ഷൊർണൂരിൽ ഇറങ്ങാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. പരിശോധനകൾ നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയുകയുളളു.യുവതിയുടെ കാലിൽ പാമ്പ് കടിയേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്നാണ് മറ്റ് യാത്രക്കാർ പറഞ്ഞത്
സംഭവത്തില്‍ റെയിൽവേ പരിശോധനയും അന്വേഷണവും ആരംഭിച്ചു.ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ റെയിൽവേ അധികൃതർ കോച്ച് പരിശോധിച്ചു.എന്നാൽ, ഒന്നുംതന്നെ കണ്ടെത്താനായില്ലെന്നാണ് പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്
അതേസമയം കഴിഞ്ഞമാസം ഏപ്രില്‍ 15 നാണ് ഗുരുവായൂർ - മധുര എക്സ്പ്രസിലെ യാത്രക്കാരനെയാണ് പാമ്പ് കടിയേറ്റത്.ട്രെയിൻ ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് ഏഴാം നമ്പർ ബോഗിയിൽ യാത്ര ചെയ്യുകയായിരുന്ന മധുര സ്വദേശിയായ കാർത്തിക്കിന് (21) പാമ്പു കടിയേറ്റതായി സംശയം തോന്നിയത്. പിന്നാലെ ഇയാളെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതിനുശേഷം ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ മറ്റൊരിടത്തേയ്ക്ക് മാറ്റി ബോഗി സീൽ ചെയ്തതിനുശേഷമാണ് യാത്ര തുടർന്നത്. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. കാർത്തിക്കിനെ പാമ്പ് തന്നെയാണോ കടിച്ചതെന്ന സംശയത്തിലാണ് റെയിൽവേ പോലീസ്. എലിയാകാം കടിച്ചതെന്നും പോലീസ് സംശയിക്കുന്നു. പരിശോധനകൾക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് പോലീസ് പറയുന്നു.
കാർത്തിക് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഗുരുവായൂർ യാർഡിൽ ഏറെ നേരം നിർത്തിയിടുന്ന ട്രെയിനാണിത്. ട്രെയിനിനുള്ളിൽ എലിശല്യം ഉള്ളതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.






