
കോഴിക്കോട് : ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. കുടുംബത്തിലെ പതിനൊന്ന് വയസുകാരിയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വൈത്തിരിയിലെ റെസ്റ്റോറന്റെില്‍ നിന്നും ബിരിയാണി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ചാത്തമംഗലം വെള്ളന്നൂർ സ്വദേശി രാജേഷ് ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരാധ്യ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.






