'കോളറക്കാലത്തെ പ്രണയം' എന്ന ക്ലാസിക്കിലൂടെ മാര്‍ക്വേസ് ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്തതുപോലെ, യൂറോപ്പിന്റെ ചരിത്രത്തില്‍ പ്ലേഗിന് ഒരു യുഗം ചാര്‍ത്തി നല്‍കിയിട്ടുണ്ട്. യൂറോപ്പിന്റെ ഇരുണ്ട യുഗം. പകുതി ജനസംഖ്യയേയും തൂത്തെടുത്ത് കൊണ്ടാണ് പതിനാലാം നൂറ്റാണ്ടില്‍ പ്ലേഗ് യുഗം യൂറോപ്പിനെ വിട്ടുപിരിഞ്ഞത്. ഇന്ത്യ ഉള്‍പ്പെടെ ആഗോള തലത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു പ്ലേഗ് എന്ന കറുത്ത മഹാമാരി.
അതൊരു കാലം എന്ന് ആശ്വസിക്കാന്‍ വരട്ടെ. ലോകത്തു നിന്ന് മണ്മറഞ്ഞു എന്ന് കരുതിയിരുന്ന പ്ലേഗ് ഉള്‍പ്പെടെയുള്ള മഹാമാരികളുടെ അണുക്കള്‍ ഇപ്പോഴും നിലനിക്കുന്നുവെന്ന റിപ്പോര്‍ട്ട്് ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടു. ഇതിനെ തടയാന്‍ ആന്റിബയോട്ടിക്കുകള്‍ ഉണ്ടല്ലോ എന്ന ആശ്വാസവും വേണ്ട! ഈ മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ബാക്ടീരിയകളെയും, വൈറസുകളെയും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന പഠനവും പിന്നാലെ പുറത്തുവന്നു.
കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയുന്ന ഇത്തരം രോഗാണുക്കളെ ജൈവായുധമായി പ്രയോഗിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതല്‍ കൈക്കൊള്ളണമെന്നും പഠനം മുന്നറിപ്പ് നല്കുന്നു.
യുഎസ് പ്രതിരോധ വകുപ്പിന്റെ കീഴില്‍ ജൈവായുധങ്ങള്ക്കെതിരെ ഗവേഷണം നടത്തുന്ന ഡോ.അശോക് ചോപ്രയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2002 മുതല്‍ പ്ലേഗ് പരത്തുന്ന യെഴ്സീനിയ പെസ്ടിസ് എന്ന ബാാക്ടീരീയയെപ്പറ്റിയാണ് ഇദേഹം പഠനം നടത്തിയത്.' chloramphenicol എന്ന വാക്സിന് നിലവില്‍ അശോക് ചോപ്ര വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഐഎസ് ഉള്‍പ്പെടെ ശക്തിപ്രാപിക്കുന്ന ഭീകര സംഘടനകള്‍ ജൈവായുധങ്ങള്‍ മാനവരാശിക്ക് നേരെ പ്രയോഗിക്കാമെന്ന ഭീക്ഷണി നിലനില്‍ക്കെയാണ് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. ഭീകരസംഘടകള്‍ക്ക് പ്രിയവും വിനാശകാരിയായ
പ്ലേഗിനെ തന്നെ.
ലോകത്ത് ഏറ്റവും ഭയക്കേണ്ട പകര്‍ച്ചവ്യാധിയുടെ പട്ടികയില്‍ ഡബ്ല്യുഎച്ച്ഒ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് പ്ലേഗിനാണ്. തുടര്‍ന്ന് ആന്ത്രാക്സ്, എബോള, വസൂരി എന്നി പകര്‍ച്ചവ്യാധികളും പട്ടികയില്‍ തൊട്ടുപിന്നാലെയുണ്ട്.
പിന്നാലെ പ്ലേഗിനെ പ്രതിരോധിക്കുന്ന വാക്സിനുകള്‍ ആരും നിര്‍മ്മിക്കുന്നില്ലെന്ന വാര്‍ത്ത ഇന്‍ഡിപെന്‍ഡന്റ് പോള്ട്ടല് പുറത്തുവിട്ടതും ലോകത്തെ ഞെട്ടിച്ചു.






