
കണ്ണൂര്‍ : കണ്ണൂര്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തില്‍ ബിജെപി വോട്ട ഇരട്ടിയായതായി കണക്കുകള്‍. 2019 ല്‍ ബിജെപിക്ക് കിട്ടിയത് 53 വോട്ട് ഇത്തവണ 115 വോട്ടായി വര്ധിച്ചിരന്നു. ബൂത്തില്‍ എല്‍ഡിഎഫ് ലീഡ് കുറഞ്ഞിരുന്നു. 2019 എല്‍ഡിഎഫിന് 517 വോട്ട് ലഭിച്ചത് ഇത്തവണ 407 വോട്ടുകളായി കുറയുകയായിരുന്നു.
ഇടുതുപക്ഷത്തിന്റെ ചെങ്കൊട്ടയായിരുന്ന കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍പോലും ഇടതുപക്ഷത്തിന് വോട്ടില്‍ ചോര്‍ച്ചയുണ്ടായി. പിണറായി വിജയന്റെ ധര്‍മ്മടത്ത് ആദ്യ രണ്ട് റൗണ്ട് എണ്ണിയപ്പോള്‍ 2205 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ സുധാകരന് ലഭിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിലും കെകെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലത്തിലും കെ സുധാകരന് ഭൂരിപക്ഷം നേടി.
തിരഞ്ഞെടുപ്പ് തുടങ്ങിയപ്പോള്‍ തന്നെ വിജയം ഉറപ്പിച്ചുവെന്നാണ് കെ സുധാകരന് പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും എതിരായ ഭരണ വിരുദ്ധ വികാരമടക്കം തിരഞ്ഞെടുപ്പില്‍ പ്രതിഫിപ്പിച്ചു. യുഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ മുഖവിലക്കെടുത്തതിന്റെ തെളിവാണ് യുഡിഎഫിന്റെ വിജയം.






