1. കേക്കിന് മാവ് ഒഴിക്കുന്നതിന് മുമ്പ് കേക്ക് ടിന്നില്‍ നന്നായി വെണ്ണ പുരട്ടി പൊടി തൂവണം. വെണ്ണ പുരട്ടാന്‍ പേസ്ട്രി ബ്രഷ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മയം പുരട്ടി, അല്പം മൈദ തൂവി പാത്രത്തില്‍ ചെറുതായി തട്ടിക്കൊടുത്താല്‍ പൊടി ഒരേപോലെ നിരന്നുകിട്ടും.
2. കേക്കിന് ഉപയോഗിക്കുന്ന ടിന്നുകള്‍ അലൂമിനിയം പാനുകളാണ് നല്ലത്. കേക്ക് ടിന്നിന്റെ പകുതി അല്ലെങ്കില്‍ മൂന്നിലൊന്നുവരെ മാത്രമേ മാവ് ഒഴിക്കാന്‍ പാടുള്ളൂ.
3. കേക്കിന് നല്ല മാര്‍ദവം ഉണ്ടാകാന്‍ വെണ്ണയും പഞ്ചസാരയും യോജിപ്പിച്ച് നന്നായി അടിച്ചു മയപ്പെടുത്താന്‍ ശ്രദ്ധിക്കണം.
4. കേക്ക് ഉണ്ടാക്കിക്കഴിഞ്ഞാല്‍ ഒരിക്കലും ഫാനിട്ട് ചൂടാറ്റാന്‍ ശ്രമിക്കരുത്. കേക്കിന്റെ മാര്‍ദവം നഷ്ടപ്പെടും.
5. കേക്കുണ്ടാക്കാനുപയോഗിക്കുന്ന ബേക്കിംഗ് പൗഡര്‍ എപ്പോഴും റഫ്രിജറേറ്റില്‍ സൂക്ഷിക്കുക.
6. കേക്കുണ്ടാക്കുമ്പോള്‍ കുറച്ച് തേന്‍ ചേര്‍ത്താല്‍ കേക്കിന് നല്ല മാര്ദ്ദവമുണ്ടാകും. പൊടിഞ്ഞുപോകുകയുമില്ല.
7. ബേക്ക് ചെയ്യാന്‍ വയ്ക്കുന്ന പാത്രത്തിന്റെ വലിപ്പം ബേക്കിംഗിനെ സ്വാധീനിക്കും. വലിയ കുഴിഞ്ഞ പാത്രങ്ങള്‍ക്ക് ചെറിയ പാത്രങ്ങളെക്കാള്‍ കൂടുതല്‍ ചൂട് ആവശ്യമായി വരും.
8. സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അളവു തെറ്റാതെ സാധനങ്ങള്‍ എടുത്തുവച്ചതിന് ശേഷം കേക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുക.






