സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിക്കൊണ്ട് മാത്രം പോവുക. അതോടൊപ്പം സീറ്റു ബെല്‍റ്റും ഘടിപ്പിക്കുകയാണെങ്കില്‍ തലയിലുണ്ടാകുന്ന പരിക്കും തെറിച്ചു വീഴലും ഒഴിവാക്കാം. അതേസമയം തന്നെ പെട്ടെന്ന് വേര്‍പെടുത്താവുന്ന തരത്തിലുമായിരിക്കണം സീറ്റ് ബെല്‍റ്റിന്റെ ഘടന.
സ്കൂള്‍ ബസ്സുകളില്‍ ജി.പി.എസ്. സിസ്റ്റം ഘടിപ്പിക്കുക. വാഹനങ്ങളുടെ വേഗത, സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ സ്കൂള്‍ മാനേജ്മെന്റ്, രക്ഷകര്‍ത്താക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുക.
സ്വകാര്യ വാഹനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുക. ഒരു പ്രദേശത്തു നിന്ന് കുറച്ചധികം കുട്ടികളുണ്ടെങ്കില്‍ സ്കൂള്‍ വാഹനം അതുവഴി വരാന്‍ നിര്‍ദ്ദേശം നല്‍കുക.
ജീവനക്കാര്‍ക്ക് സ്കൂള്‍ അധികൃതര്‍ മാന്യമായ ശമ്പളം നല്‍കുക.
വാഹനങ്ങളുടെ അറ്റകുറ്റ പണികള്‍ കൃത്യമായി ചെയ്യുക.
സൈക്കിളില്‍ സ്കൂളിലേക്ക് പോകുന്ന കുട്ടികളും അപകടത്തില്‍ പെടാറുണ്ട്. അവിടെയും ചില മുന്‍കരുതലുകള്‍ എടുക്കണം. സൈക്കിള്‍ വാങ്ങുമ്പോള്‍ തന്നെ അതിന്റെ നിറം, ഡിസൈന്‍ തുടങ്ങിയ കാര്യങ്ങള്‍ നോക്കി വാങ്ങണം. കറുത്തതോ, ഇരുണ്ട നിറമോ ഉള്ള സൈക്കിളുകള്‍ ഒഴിവാക്കുക. പകരം ഓറഞ്ച്, മഞ്ഞ, തുടങ്ങിയ നിറങ്ങളുള്ള സൈക്കിളുകളാണെങ്കില് മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധ പെട്ടെന്ന് സൈക്കിളില്‍ പതിയും.
അതിരാവിലെയും വൈകിട്ടും സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ തെളിഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
നടന്നു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക.






