
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ടിഡിപി ആന്ധ്രാപ്രദേശില്‍ ഭരണത്തിലേക്ക്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു അധികാരത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നായിഡു അധികാരം ഏറ്റെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 135 സീറ്റുമായിട്ടാണ് ചന്ദ്രബാബു നായിഡു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് കയറിയത്.
ഇത് നാലാം തവണയാണ് ചന്ദ്രബാബു നായിഡു അധികാര കസേരയില്‍ എത്തുന്നത്. ഉപമുഖ്യമന്ത്രിയായി പവര്‍സ്റ്റാര്‍ പവന് കല്യാണും സത്യപ്രതിജ്ഞ ചെയ്തു. ആന്ധ്രയിലെ എന്‍ഡിഎ സഖ്യം സാധ്യാേക്കിയയാളാണ് പവന് കല്യാണ്‍. വന്‍ ജനാവലി എത്തിയ ചടങ്ങില്‍ മോദിക്കൊപ്പം അമിത്ഷായും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദിയില്‍ ഉണ്ടായിരുന്നു. രജനീകാന്ത്, ചിരഞ്ജീവി, ബാലകൃഷ്ണ അടക്കമുള്ള അനേകം സൂപ്പര്‍താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിസഭയില്‍ മൂന്ന് വനിതകള്‍ അടക്കം 17 പുതുമുഖങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. ചന്ദ്രബാബു നായിഡുവിന്റെ മകന് നാരാലോകേഷും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം തവണയാണ് നാരാ മന്ത്രിസ്ഥാനത്ത് എത്തുന്നത്.
കേന്ദ്രത്തില്‍ ബിജെപിയെ ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ച പ്രധാന സഖ്യകക്ഷികളില്‍ നായിഡുവിന്റെ ടിഡിപിയും ഉള്‍പ്പെടുന്നു. ഉച്ചയോടെ വിജയവാഡയില്‍ നടക്കുന്ന പാര്‍ട്ടിയുടെ പരിപാടിയില്‍ ബിജെപിയുടെ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷനും ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ എന്നിവര്‍ ഉച്ചയോടെ വിജയവാഡയുടെ പ്രാന്തപ്രദേശത്ത് നടക്കുന്ന മഹത്തായ പരിപാടിയില്‍ പങ്കെടുക്കും. അതിനിടയില്‍ വേദിയിലേക്ക് എത്തിയ തമിഴ്നാട്ടിലെ ബിജെപിയുടെ പ്രമുഖ വനിതാനേതാവ് തമിഴിസൈ സൗന്ദര്രാജന് അമിത്ഷാ പരസ്യമായി ശകാരിക്കുകയും ചെയ്തു.
അണ്ണാമലയ്ക്കെതിരെ മുന്‍ ഗവര്‍ണര്‍ തമിഴിസൈ ബിജെപി തമിഴ്നേതാവ് അണ്ണാമലൈയ്ക്ക് എതിരേ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെ അതൃപ്തിയാണ് അമിത്ഷാ നടത്തിയതെന്ന് വ്യക്തം. 175 അംഗ നിയമസഭയില്‍ ടിഡിപിയും ജനസേനയും ബിജെപിയും അടങ്ങുന്ന എന്‍ഡിഎ സഖ്യം ഇത്തവണ 164 സീറ്റുകള്‍ നേടി. ലോക്സഭാ തിരഞ്ഞെടുപ്പിലും സഖ്യം തൂത്തുവാരി, ആന്ധ്രയിലെ 25 സീറ്റുകളില്‍ 21 എണ്ണവും വിജയിക്കുകയും നിലവിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കുകയും ചെയ്തു.






