
പോക്സോ കേസ് പ്രതി പോലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തി. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പരിക്കേറ്റയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി തിരിച്ചറിയൽ പരേഡിനിടെയാണ് ആത്മഹത്യ ശ്രമം നടത്തിയത്.






