കൊച്ചി: അതിരൂപതയുടെ ഭരണക്രമം സുഗമമാക്കാൻ ഇടയാകത്തക്കവിധം പുതിയ സഹായമെത്രാന്മാരെ നിയമിയ്ക്കാതെ നിരുത്തരവാദിത്വപരമായി പെരുമാറിയ സിനഡിന്റെ നിലപാട് അധാർമ്മികമാണെന്ന് അതിരൂപതാ സംരക്ഷണ സമിതി.
വലുപ്പത്തിൽ ഇന്ത്യയിലെ രണ്ടാമത്തേതും സിറോ മലബാർ സഭയിൽ ഒന്നാമതുമായ എറണാകുളം-അങ്കമാലി അതിരൂപതയിൽ സ്വന്തമായി മെത്രാനില്ലാതെ അനാഥമായി തുടരുന്നത് തുടർക്കഥയാകുമ്പോൾ , എറണാകുളത്തെക്കാൾ താരതമ്യേന ചെറിയ രൂപതയായ കോട്ടയത്തിന് മൂന്നാമത്തെ സഹായ മെത്രാനെ നൽകാൻ തിടുക്കം കാട്ടുന്ന സിനഡിന്റെ അതിരൂപതയോടുഉള ചിറ്റമ്മ നയം അപലപനീയമാണ്. കാനോനിക നിയമമനുസരിച്ച് ഒരു രൂപതയ്ക്ക് സ്വയം ഭരണ അധികാരത്തിനുള്ള അവകാശമുണ്ട്. അതാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്.
കുർബാനത്തർക്കത്തിനുള്ള താൽക്കാലിക പരിഹാരശ്രമമായ സമയവായ പ്രഖ്യാപനവേളയിൽ മെത്രാൻമാർ നൽകിയ പ്രധാന ഉറപ്പുകളിലൊന്നായ സ്വന്തം മെത്രാന്മാർ എന്ന നീതി പൂർവ്വമായ അവകാശം പോലും നിഷേധിക്കപ്പെടുമ്പോൾ വിശ്വാസികളും വൈദികരും കടുത്ത പ്രതിഷേധത്തിലാണ്. മാർ ആൻ്റണി കരിയിലിനു ശേഷം അതിരൂപതയുടെ പൂർണ്ണഅധികാരച്ചുമതലയുഉള , മുഴുവൻ സമയ മെത്രാപ്പോലീത്തൻ വികാരി അതിരൂപതയ്ക്കില്ലാത്തതും ഭരണപരമായ പ്രശ്നങ്ങൾക്ക് കാരണമാകുമ്പോഴാണ്, സിനഡിൻ്റെ നിലപാട് കൂടുതൽ പ്രതിഷേധാർഹമാകുന്നത്. കൂടാതെ അതിരൂപതയുടെ നിലപാട് സിനഡിൽ കൃത്യതയോടെ അവതരിപ്പിക്കാൻ സ്വന്തമായി ഒരു മെത്രാൻ ഇല്ലാത്തതും കാര്യങ്ങൾ ഏറെ സങ്കീർണ്ണമാക്കുന്നു .
എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന സിനഡ് യോഗങ്ങളിൽ അതിരൂപതയെ യഥാവിധി പ്രതിനിധീകരിക്കുന്ന ഒരാൾ പോലുമില്ല എന്നത് സിനടിന്റെ ഘടനാപരമായ ശുദ്ധിയെ തന്നെ ബാധിക്കുന്നു എന്നിരിക്കെ ഈ അവസ്ഥ തുടരുന്നത് അംഗീകരിക്കാനാവത്തതാണ്. അതുകൊണ്ട് സിനഡിന്റെ അനീതിപരവും അധാർമ്മികവുമായ ഈ കടുത്ത അവഗണനക്കെതിരെ ഇന്ന് രാവിലെ 10 മണിമുതൽ കലൂർ റിന്യുവൽ സെൻ്ററിൽ വിശ്വസികളും വൈദികരും ഒത്ത് ചേർന്നുള്ള നീതിയജ്ഞത്തിന്റെ ഭാഗമായി ജാഗ്രതാ സമ്മേളനം ചേരുന്നു .

Comments