
കുവൈത്ത് സിറ്റി: കുവൈറ്റിലെ തീപിടുത്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 24 എന്ന് നോര്‍ക്ക. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ എത്രയും വേഗത്തില്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ എടുക്കും. ഇന്ന് വൈകിട്ട് മുതല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും പറഞ്ഞു. പരിക്കേറ്റ ഏഴു മലയാളികള്‍ ഗുരുതരാവസ്ഥയിലാണ്. വ്യക്തമായ സ്ഥിരീകരണം ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തു.
കുവൈറ്റിലെ ലോക്കല്‍ ഹെല്‍പ്പ് ഡസ്ക്കില്‍ നിന്നും ലഭിച്ച വിവരത്തെ ഉദ്ധരിച്ചാണ് നോര്‍ക്കാ സിഇഒ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തിരിച്ചറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തുക എന്നും ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള കാര്യം നടത്തിയ ശേഷമായിരിക്കും കൃത്യമായ വിവരം പുറത്തുവിടുക. തീപിടുത്തത്തിനിടയില്‍ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരിച്ചു.
ഒരാഴ്ച മുമ്പായിരുന്നു ബിനോയി കുവൈത്തിലേക്ക് പോയത്. മൃതദേഹം തിരിച്ചറിഞ്ഞതായി സുഹൃത്ത്് വ്യക്തമാക്കി. മരണമടഞ്ഞ 19 പേരുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ നേരത്തേ പുറത്തുവിട്ടിട്ടുണ്ടെങ്കിലും എട്ടുപേരുടെ വിവരങ്ങള്‍ കൂടി പുറത്തുവരേണ്ടതുണ്ട്. സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ നാട്ടില്‍ എത്തിക്കുകയും ഇവിടെ ചികിത്സ ഉറപ്പാക്കുമെന്നും സൂചനയുണ്ട്.






